സഊദി പ്രവാസികള്‍ക്കുള്ള പുതിയ ഫീസ് സ്വകാര്യമേഖലയ്ക്ക് ഭാരമെന്ന് മുന്നറിയിപ്പ്
ജിദ്ദ: ജൂലൈ മുതല്‍ പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും മേല്‍ ചുമത്തുന്ന ഫീസ് സ്വകാര്യമേഖലയ്ക്ക് വലിയൊരു ബാധ്യതയായി തീരുമെന്ന് റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ടറി മുന്നറിയിപ്പ് നല്‍കി. ഇത് പ്രവാസികളെയും അവരുടെ ആശ്രിതരെയും മാത്രമല്ല ബാധിക്കുക. പ്രവാസികളെ ജോലിയ്‌ക്കെടുക്കുന്ന തൊഴിലുടമകളെക്കൂടി ഇത് ബാധിക്കും.
2020ഓടെ ഫീസ് 65 ബില്യണ്‍ സഊദി റിയാല്‍ ആകുമെന്നാണ് കരുതുന്നതെന്ന് ചേംബറിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസ് കമ്മിറ്റി മെമ്പര്‍ അബ്ദുല്ല അല്‍മഗ്ലൂദ് പറഞ്ഞു. എന്നാല്‍ ഇത് രാജ്യത്തെ തൊഴില്‍ പരിസ്ഥിതിയെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡിംഗ് മെറ്റീരിയല്‍, ഭക്ഷണം, മറ്റ് ഉത്പന്നങ്ങള്‍, തുടങ്ങിയവയുടെ വിലവര്‍ദ്ധനവിന് ഇത് കാരണമാകും. രാജ്യത്തെ പൗരന്മാരെ തന്നെ ഇത് ബാധിക്കുകയും ചെയ്യും. അതിനു പുറമെ രാജ്യത്ത് നിലവിലുള്ള ആകര്‍ഷകമായ തൊഴില്‍ പരിസ്ഥിതിയ്ക്ക് അത് കോട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ നയത്തിന്റെ ദോഷവശങ്ങള്‍ കൂടി കണക്കിലെടുത്ത് അവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."