HOME
DETAILS

കറന്‍സി അച്ചടി ;പ്രതിരോധിക്കാനെത്തിയ ബി.ജെ.പി നേതാവ് ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി

  
backup
January 02 2017 | 19:01 PM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7

കോഴിക്കോട്: കേന്ദ്രം കരിമ്പട്ടികയില്‍പെടുത്തിയ ഡി ലാ റ്യു എന്ന ബ്രീട്ടീഷ് കമ്പനിയെ പ്‌ളാസ്റ്റിക് കറന്‍സി അച്ചടിക്കാനുള്ള കമ്പനികളുടെ ചുരുക്കപ്പട്ടികയില്‍പെടുത്തിയതിനെതിരായ ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കാനെത്തിയ ബി.ജെ.പി ദേശീയനിര്‍വാഹക സമിതിയംഗം വി മുരളീധരന്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി.
'ഡി ലാ റ്യൂ' കമ്പനിയെപ്പറ്റിയോ കരിമ്പട്ടികയില്‍ പെടുത്തിയ സംഭവത്തെക്കുറിച്ചോ വ്യക്തമായി അറിവില്ലായിരുന്ന ബി.ജെ.പി നേതാവിന് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഉത്തരംമുട്ടിയ മുരളീധരന്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്താണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി കണ്‍വീനര്‍ ഡിസംബര്‍ ഒന്‍പതിന് ഉന്നയിച്ച ആരോപണത്തിന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കിയെന്നും പ്രസ്തുത ആരോപണം ആവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി നരേന്ദ്രമോദിക്കെതിരേ ന നഞ്ഞ ഏറുപടക്കം എറിഞ്ഞ് പരിഹാസ്യനാവുകയാണെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രം കരിമ്പട്ടികയില്‍പെടുത്തിയ ഡി ലാ റ്യു എന്ന ബ്രീട്ടീഷ് കമ്പനി മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ'യുടെ പങ്കാളിയാണെന്നും വിദേശത്ത് കറന്‍സി അടിയ്ക്കരുതെന്ന പി.യു.സി നിര്‍ദേശം മറികടന്നാണ് കമ്പനിയെ പത്ത് രൂപയുടെ പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും രേഖകള്‍ സഹിതം ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രസ്തുത കമ്പനിയുടെ പേര് പോലും പറയാനാവാതെയും, കേന്ദ്രം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വിശദീകരണം നല്‍കാനാവാതെയും മുരളീധരന്‍ പരുങ്ങുകയായിരുന്നു.
ഉമ്മന്‍ചാണ്ടിക്കുള്ള മറുപടി എന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ കുഴങ്ങിയ മുരളീധരന്‍ തന്റെ മൊബൈലില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയുടെ പഴയ ഇ പേപ്പറിലെ വാര്‍ത്ത അതേപടി വായിക്കുകയാണ് ചെയ്തത്.
എം ടിയ്‌ക്കെതിരായ ബി.ജെ.പി നീക്കത്തിലും ദേശീയഗാനത്തിനെതിരായ കെ.പി ശശികലയുടെ ആരോപണത്തിലും സമാന പ്രതികരണമാണ് വി മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടായത്. ദേശീയഗാനത്തില്‍ ദേശീയത പറയുന്നില്ലെന്ന കെ.പി ശശികലയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് 'വിഷയം പഠിച്ചിട്ട് പറയാം' എന്നായിരുന്നു മറുപടി.

'എം.ടി വിമര്‍ശനത്തിന് അതീതനല്ല'

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരും അദ്ദേഹത്തിന്റെ സാഹിത്യവും വിമര്‍ശനത്തിന് അതീതമാണെന്ന് കരുതുന്നില്ലെന്നും സംവിധായകന്‍ കമല്‍ എം.ടിയോടുള്ള സ്‌നേഹം കൊണ്ടല്ല ബി.ജെ.പിക്ക് എം.ടിയോട് പകയുണ്ടെന്ന് വിമര്‍ശിക്കുന്നതെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍.
ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തിലേറ്റ പരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് കമല്‍ എഴുതാപ്പുറം വായിക്കുന്നതെന്നും മുരളീധരന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago