കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ കോണ്‍ഗ്രസ് പിക്കറ്റ് ചെയ്യും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരേ എ.ഐ.സി.സി. ആവിഷ്കരിച്ച സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസ് പിക്കറ്റിങ് നടത്തും. എറണാകുളത്ത് എ.ഐ.സി.സി. സെക്രട്ടറി ദീപക് ബാബറിയയും തൃശൂരില്‍ വി.എം. സുധീരനും തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് ഉമ്മന്‍ ചാണ്ടിയും ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് എം.എം. ഹസ്സനും പത്തനംതിട്ടയില്‍ വി.ഡി. സതിശനും കോട്ടയത്ത് കെ. മുരളീധരനും ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഇടുക്കിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലക്കാട്ട് കെ.സി.വേണുഗോപാലും മലപ്പുറത്ത് ആര്യാടന് മുഹമ്മദും വയനാട്ടില്‍ പി.ടി. തോമസും കണ്ണൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കാസര്‍ഗോട്ട് പി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."