ചൈനീസ് ക്ലാസിക്കിന്റെ പുനരാഖ്യാനവുമായി ദായ് ഷിയാങ്
കൊച്ചി: പൗരസ്ത്യ ക്ലാസിക് ചിത്രത്തെ ആധുനിക ചൈനയുമായി ബന്ധപ്പെടുത്തുകയാണ് ബിനാലെയില്‍ ചൈനീസ് കലാകാരനായ ദായ് ഷിയാങ്. 25 മീറ്ററാണ് ഫോട്ടോയുടെ നീളം. വലിപ്പം കൊണ്ടല്ല, സൂക്ഷ്മതകളുടെയും ചരിത്രത്തിന്റെ കാലികപ്രസക്തമായ പുനരാഖ്യാനത്തിന്റെയും പ്രത്യേകതകള്‍ കൊണ്ടാണ് 'ദി ന്യൂ എലോങ് ദി റിവര്‍ ഡ്യൂറിങ് ദി കിങ്മിങ് ഫെസ്റ്റിവല്‍ 2014' എന്നു പേരിട്ടിരിക്കുന്ന സൃഷ്ടി ശ്രദ്ധേയമാകുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഴാങ് സെഡ്വാന്റെ പ്രശസ്ത വരയായ റിവര്‍സൈഡ് സീന്‍ അറ്റ് കിങ്മിങ് ഫെസ്റ്റിനെ അടിസ്ഥാനമാക്കിയ സൃഷ്ടിയില്‍ കഥാപാത്രങ്ങളെയും സംഭവവികാസങ്ങളെയും പൂര്‍ണമായും പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ദായ് ഷിയാങ്ങ് പറയുന്നു. മൂന്നുവര്‍ഷത്തെ പ്രയത്‌നവും ആയിരത്തിലധികം ഷോട്ടുകളും ചിത്രത്തിന്റെ നിര്‍മാണത്തിന് പിന്നിലുണ്ട്. ആയിരത്തോളം കഥാപാത്രങ്ങള്‍ കടന്നുവരുന്ന പനോരമയില്‍ 90 കഥാപാത്രങ്ങളായി ദായ് ഷിയാങ്ങ് തന്നെ വേഷമിട്ടിട്ടുണ്ട്.
ദേശകാല അതിരുകള്‍ ഭേദിച്ച് വര്‍ത്തമാനകാല ചൈനയിലെ യാഥാര്‍ഥ്യങ്ങളെ നാടകീയ ആഖ്യാനത്തിലൂടെ സ്ഥാപിച്ചെടുക്കുകയാണ് ചിത്രം. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുക മാത്രമല്ല, നിലവിലെ പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുക കൂടിയാണ് കലാകാരന്‍.
ചൈനയിലെ ടിയാന്‍ജിനില്‍ ജനിച്ച ദായ് ഷിയാങ്ങിന്റെ പ്രവര്‍ത്തനമേഖല ടിയാന്‍ജിനിലും ബെയ്ജിങ്ങും കേന്ദ്രീകരിച്ചാണ്.
സര്‍വകലാശാല പഠനസമയത്ത് ചൈനീസ് പരമ്പരാഗത ചിത്രകല പഠിക്കുന്നതിന്റെ ഭാഗമായി ഴാങ് സെഡ്വാന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതാണ് ഈ സംരംഭത്തിലേക്കുള്ള വഴിതുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."