സാമ്പത്തിക ഉപരോധവും നോട്ടു നിരോധനവും; മണിപ്പൂര്‍ ഇമാമാര്ക്കറ്റില് കച്ചവടം ഇടിഞ്ഞു
ഇംഫാല്‍:രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റും, സ്ത്രീകള്‍ മാത്രം കച്ചവടം നടത്തുന്നതുമായ മണിപ്പൂരിലെ ഇമാമാര്ക്കറ്റില് സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് കച്ചവടം ഗണ്യമായി കുറഞ്ഞു. എഷ്യയിലെതന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ കച്ചവട ചന്തയാണിത്. മണിപ്പൂരികളായ നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെ കച്ചവടം നടത്തുന്നത.് പ്രാദേശികമായി ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഇറച്ചിയും മീനും വില്‍പ്പന നടത്തുന്നതും സ്ത്രീകളാണ്. രണ്ടു മാസത്തോളമായി മണിപ്പൂര്‍ സാമ്പത്തിക ഉപരോധത്തിന്റെ പിടിയിലാണ്.
സാമ്പത്തിക ഉപരോധത്തിനൊപ്പം നോട്ടു നിയന്ത്രണവും വന്നതോടെ കച്ചവടം വന്‍തോതില്‍ കുറഞ്ഞു. പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കുന്ന ഇമാമാര്ക്കറ്റില് വിവിധയിടങ്ങളില്‍ നിന്നായി നിരവധിപേരാണ് സാധനങ്ങള്‍ വാങ്ങിക്കാനായി എത്താറുള്ളത്. നാഗ ഗോത്രവര്‍ഗക്കാര്‍ മണിപ്പൂരിലേക്കുള്ള ഗതാഗതം തടസപ്പെടുത്തിയതിനാല്‍ ഇവിടെ കച്ചവടം ചെയ്ത് കുടുംബം പുലര്‍ത്തുന്നവര്‍ കഷ്ടപ്പാടിലാണ്. പട്ടാളം എത്തിയിട്ടും മണിപ്പൂരില്‍ സാമ്പത്തിക ഉപരോധം പിന്‍വലിക്കാത്തില്‍ കടുത്ത പ്രതിഷേധമാണ് എല്ലായിടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."