HOME
DETAILS
MAL
ബജറ്റ് സമ്മേളനം: പാര്‍ലമെന്ററികാര്യ കമ്മിറ്റി യോഗം ഇന്ന്
backup
January 02 2017 | 19:01 PM
ന്യൂഡല്‍ഹി: ഈ മാസം അവസാനം നടക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പായി പാര്ലമെന്ററികാര്യത്തിനായുള്ള കാബിനറ്റ് കമ്മിറ്റി(സി.സി.പി.എ) ഇന്ന് യോഗം ചേരും. സാധാരണ നിലയില്‍ ഫെബ്രുവരി അവസാന വാരത്തിലാണ് ബജറ്റ് സമ്മേളനം നടക്കാറുള്ളതെങ്കിലും ഇത്തവണ സമ്മേളനം ജനുവരി അവസാന വാരത്തില്‍ നടക്കും. ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കും മറ്റുമായുള്ള ഫണ്ട് അനുവദുക്കുന്നതുസംബന്ധിച്ചുള്ളതാണ് ഇന്ന് നടക്കുന്ന യോഗത്തിന്റെ മുഖ്യ അജണ്ട. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."