HOME
DETAILS
MAL
നൂതന ആശയ ആവിഷ്‌കാരം; അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
backup
January 02 2017 | 19:01 PM
പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള (ഇന്നൊവേഷന്‍സ്) മുഖ്യമന്ത്രിയുടെ 2016ലെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പബ്ലിക് സര്‍വിസ് ഡെലിവറി, ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍, പ്രൊസീജ്വറല്‍ ഇന്റര്‍വെന്‍ഷന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
അപേക്ഷകള്‍ 2017 മാര്‍ച്ച് 31നു മുന്‍പു ഡയറക്ടര്‍ ജനറല്‍, ഐ.എം.ജി, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍: www.img.kerala.gov.inലും 0471 2304229, 9447037239, 9847731678 എന്നീ നമ്പറുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."