HOME
DETAILS
MAL
ലിവര്‍പൂളിന് അപ്രതീക്ഷിത സമനില; സ്കോര്‍പിയന്‍ കിക്കുമായി ജിറൂദ്
backup
January 02 2017 | 19:01 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂളിനെ സണ്ടര്‍ലാന്‍ഡ് അപ്രതീക്ഷിത സമനിലയില്‍ കുരുക്കി. 2-2നാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ അവര്‍ക്ക് വെല്ലുവിളികളില്ല. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1നു ബേണ്‍ലിയേയും എവര്ട്ടന് 3-0ത്തിനു സതാംപ്ടനേയും വെസ്റ്റ് ബ്രോംവിച് 3-1നു ഹള്‍ സിറ്റിയേയും വീഴ്ത്തി. ലെയ്സ്റ്റര്‍ സിറ്റിയെ മിഡ്ഡ്ല്സ്ബ്രോ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
നേരത്തെ ഒലിവര്‍ ജിറൂദ് നേടിയ സ്കോര്‍പിയന്‍ കിക്ക് ഗോളിന്റെ മനോഹാരിതയില്‍ ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് വിജയിച്ചത്. 17ാം മിനുട്ടിലാണ് സീസണിലെ സുന്ദരമായൊരു ഗോളുമായി ജിറൂദ് ശ്രദ്ധേയനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."