ദാഹിച്ചു വലഞ്ഞ് ചീമേനി ടൗണ്‍; കുടിവെള്ളം നടുറോഡിലൊഴുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍
ചീമേനി: നാടു മുഴുവന്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ആയിരത്തോളം ലിറ്റര്‍ കുടിവെള്ളം നടുറോഡിലൊഴുക്കിയ ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി വന്‍പ്രതിഷേധത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് ബി.ജെ.പി. നടത്തിയ പദയാത്രയില്‍ പ്രവര്‍ത്തകര്‍ക്ക് കുടിക്കാനായി എത്തിച്ചതാണ് വെള്ളം. വാഹനത്തില്‍ വലിയ ബാരലില്‍ നിറയെ എത്തിച്ച വെള്ളത്തില്‍ അവശേഷിച്ച ആയിരത്തോളം ലിറ്റര്‍ വെള്ളമാണ് സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ നോക്കി നില്‍ക്കെ ഒഴുക്കിക്കളഞ്ഞത്.
കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചീമേനി ടൗണില്‍ വെച്ച് തന്നെ കുടിവെള്ളം പാഴാക്കിക്കളഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രവര്‍ത്തകരുടെ ഈ നടപടി നേരില്‍ കണ്ടിട്ടും നേതാക്കള്‍ തടയാന്‍ ശ്രമിക്കാത്തതിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."