കാട്ടുതീയണയ്ക്കാന്‍ ഫണ്ടില്ല; വനപാലകരുടെ നെഞ്ചില്‍ തീ
നിലമ്പൂര്‍: നിലമ്പൂര്‍ കാടുകള്‍ കാട്ടുതീ ഭീഷണിയിലായിരിക്കെ വേണ്ടത്ര ഫണ്ട് ലഭ്യമാകാത്തതു വനംവകുപ്പിന് വിലങ്ങുതടിയാകുന്നു. മുന്‍ വര്‍ഷങ്ങളെപ്പോലെ തന്നെ ഈ വര്‍ഷവും ആവശ്യത്തിനു ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഫയര്‍ വാച്ചര്‍മാരെ നിയമിക്കുന്നതിനും ഫയര്‍ ലൈന്‍ നിര്‍മിക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കുമായി അനുവദിച്ചതു നാമമാത്ര തുകയാണ്. സംസ്ഥാനത്തെ പ്രധാന വനമേഖലകളില്‍ ഒന്നായ നിലമ്പൂരിലെ വനമേഖലയുടെ സംരക്ഷണത്തിന് ഇക്കുറി മാറ്റിവച്ചിരിക്കുന്നത് 65 ലക്ഷം രൂപ മാത്രമാണ്. സൗത്ത് ഡിവിഷനില്‍ 40 ലക്ഷവും നോര്‍ത്ത് ഡിവിഷനില്‍ 25 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.
2015ല്‍ ഇതേ തുക തന്നെയാണ് അനുവദിച്ചിരുന്നത്. ഫയര്‍ വാച്ചര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ നല്ലൊരു തുക ഇതില്‍നിന്നു മാറ്റിവയ്‌ക്കേണ്ടിവരും. ഇതിനാല്‍തന്നെ നാമമാത്ര ജീവനക്കാരെയാകും വനംവകുപ്പ് നിയമിക്കുക. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം നിലനില്‍ക്കെ ഉള്‍വനങ്ങളില്‍ ഫയര്‍ലൈന്‍ നിര്‍മാണം ഇക്കുറി നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. കരുളായി വനമേഖലയും പന്തീരായിരം വനമേഖലയും ഉള്‍പ്പെടെ ഓരോ വര്‍ഷവും ഹെക്ടര്‍ കണക്കിന് വനമാണ് കാട്ടുതീയില്‍ കത്തിയമരുന്നത്.
കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ നശിക്കുന്നതിന് പുറമേ ജൈവവൈവിധ്യ സമ്പത്തും നശിച്ചുപോകുന്നത് പതിവാണ്. പ്രധാന വനമേഖലകളിലേക്ക് തീ പടരാതിരിക്കണമെങ്കില്‍ ആവശ്യമായ ഫയര്‍ ലൈനുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇതിനുതന്നെ ലക്ഷങ്ങള്‍ വേണ്ടിവരും. ഫണ്ട് കുറവായതിനാല്‍ ഫയര്‍ ലൈന്‍ വര്‍ക്കുകകള്‍ നാമമാത്രം നടത്തി മുന്‍ വര്‍ഷങ്ങളെ പോലെ തടിയൂരാനാകും വനംവകുപ്പ് ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."