പരാതിപരിഹാരത്തിന് സഞ്ചരിക്കുന്ന അദാലത്ത്
അരീക്കോട്: ഏറനാട് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മൊബൈല്‍ അദാലത്ത് ഫെബ്രുവരി 24, 25, 26 തിയതികളില്‍ ഊര്‍ങ്ങാട്ടിരിയില്‍ നടത്തും. കോടതിയിലും മറ്റ് അതോറിറ്റിയിലും സമര്‍പ്പിക്കാത്ത പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
പരാതി അദാലത്തിന്റെ 15 ദിവസം മുന്‍പു ബുധനാഴ്ചകളില്‍ പഞ്ചായത്ത് ഓഫിസിലും അല്ലാത്ത ദിവസങ്ങളില്‍ മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വിസ് ഓഫിസിലും സമര്‍പ്പിക്കാം. ജില്ലയിലെ ഏക മൊബൈല്‍ അദാലത്താണിത്. ആദിവാസികള്‍ ഏറെയുള്ളതിനാലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിനെ അദാലത്തിനായി തെരഞ്ഞെടുത്തത്. ആദിവാസി ഊരുകളില്‍നിന്നു ധാരാളം പരാതികള്‍ ഉയരുന്നുണ്ട്. കുടുംബ പ്രശ്നമാണ് പരാതികളില്‍ അധികവും. നിയമപരമായി അറിവില്ലാത്തതിനാല്‍ പൊലിസിലും കോടതിയിലും പരാതിപ്പെടാന്‍ ഇവര്‍ തയാറാകാറില്ല.
സ്ത്രീകളും കുട്ടികളും, പട്ടികജാതിക്കാര്‍, വികലാംഗര്‍, പ്രകൃതി ദുരന്തം അനുഭവിക്കുന്നവര്‍, കസ്റ്റഡി പ്രതികള്‍, വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെ ഉള്ളവര്‍ തുടങ്ങിയവര്‍ക്കു സൗജന്യ നിയമസഹായവും അദാലത്തില്‍ ലഭ്യമാണ്. പഞ്ചായത്തിലെ 21 വാര്‍ഡുകളെ മൂന്നായി തിരിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 24നു പഞ്ചായത്ത് ഓഫിസിലും 25ന് വെറ്റിലപ്പാറ വില്ലേജ് ഓഫിസിലും 26ന് ചൂളാട്ടിപ്പാറ അങ്ങാടിയിലും അദാലത്ത് നടക്കും. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. കക്ഷികളെ നേരിട്ട് വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."