ഇനി പശുവും ക്യൂവില്‍!: കന്നുകാലികള്‍ക്ക് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി: പശുവിനും പോത്തിനും ആധാര്‍ പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.
പാല് ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും പ്രയോജനകരമാകും എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് ഒരുങ്ങുന്നത്.
ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ഒരു ദേശിയ പത്രം റിപ്പോര്‍ട്ടു ചെയ്തു. ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ 12 അക്ക നമ്പറാണ് ഏര്‍പ്പെടുത്തുന്നത്.
നമ്പര്‍ അടങ്ങിയ ടാഗ് കന്നുകാലികളുടെ ചെവിയില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക.
നാടന്‍ പശുക്കളിലാണ് ആദ്യം പദ്ധതി പരീക്ഷിക്കുന്നത്. ഏകദേശം 88 മില്യണ്‍ പശുക്കളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. 148 കോടി രൂപയാണ് ഇതിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.
ഒരു ലക്ഷം സാങ്കേതിക വിദഗ്ധരെ പദ്ധതിക്കായി നിയമിച്ചു കഴിഞ്ഞു. പോളിമര്‍ ടാഗ് കന്നുകാലികളുടെ ചെവിയ്ക്കുള്ളില്‍ ഘടിപ്പിക്കുകയാണ് ഇവരുടെ ജോലി.
മഞ്ഞ നിറമുള്ള കാര്‍ഡ് കന്നുകാലികളുടെ കീഴ്കാതിലാണ് ഘടിപ്പിക്കേണ്ടത്. കനം കുറഞ്ഞ ടാഗ് ഒന്നിന് എട്ടു രൂപയോളം ചെലവുവരും.
കാര്‍ഡ് ഒരു തവണ ഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഉടമസ്ഥനു നല്കുന്ന ഹെല്‍ത്ത് കാര്‍ഡില്‍ കന്നുകാലികളുടെ ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."