വിവേചനം: നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും മതപ്രബോധകര്ക്കുമെതിരേ നടക്കുന്ന വിവേചനപരവും നീതി നിഷേധപരവുമായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടു.
എല്ലാം അന്വേഷിച്ചു വേണ്ടണ്ടതു ചെയ്യാമെന്നും യു.എ. പി.എ ചുമത്തപ്പെട്ട കേസുകള്‍ പരിഹരിക്കാമെന്നും യു.എ.പി.എ.യുടെ ദുരുപയോഗം തടയുമെന്നും മുഖ്യമന്ത്രി സംഘത്തിന് ഉറപ്പു നല്കി.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് (മുസ്ലിംലീഗ്) എന്നിവര്‍ക്കൊപ്പം വിഴിഞ്ഞം സഈദ് മുസ്ലിയാര്, നസീര്‍ ഖാന് ഫൈസി (സമസ്ത), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ദക്ഷിണകേരളാ ജം ഇയ്യത്തുല്‍ ഉലമ),സലാഹുദീന്‍ മദനി,പി.കെ അഹമ്മദ് (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി) ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്.), പി. ഉണ്ണീന്‍ (എം.എസ്.എസ്.), സി.കെ അബ്ദുല്‍ ജബ്ബാര്‍ (തബ്ലീഗ് ജമാഅത്ത്), സി.പി കുഞ്ഞുമുഹമ്മദ് (ജെ.ഡി.ടി.ഇസ്ലാം) എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."