ഹെബ്രോണ്‍ കൊല: ഇസ്റാഈല്‍ സൈനികന് കുറ്റക്കാരന്‍
തെല്‍അവീവ്: ഏറെ വിവാദമായ ഹെബ്രോണ്‍ വെടിവയ്പ്പില്‍ ഇസ്റാഈലി സൈനികന് കുറ്റക്കാരനെന്ന് വിധി. കീഴടങ്ങാന്‍ റോഡില്‍ കിടന്ന അബ്ദുല്‍ഫത്താഹ് അല്‍ ശരീഫ്(21) എന്ന ഫലസ്തീന് യുവാവിനെ തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് സൈനികന് ഇലോര് അസാരിയ(20) കുറ്റക്കാരനാണെന്ന് തെല്‍അവീവ് കോടതി വിധിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുപ്രസിദ്ധമായ കൊല നടന്നത്.
അബ്ദുല്‍ഫത്താഹ് സ്ഫോടകവസ്തുവുമായി എത്തിയതെന്ന് സംശയിച്ചാണ് വെടിവെച്ചതെന്ന അസാരിയയുടെ വാദം പ്രോസിക്യൂഷന് തള്ളിയതോടെയാണ് സൈനികനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഹെര്ബോന് സ്വദേശിയായ ഒരാള്‍ ഈ സംഭവം വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
ഇതാണ് കേസില്‍ നിര്‍ണായക തെളിവായത്. പരമാവധി 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് അസാരിയയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."