റോഡ് റീടാറിംഗില്‍ അഴിമതി നടന്നതായി പരാതി
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി - കട്ടായി റോഡ് റീടാറിംഗ് പ്രവര്‍ത്തിയില്‍ അഴിമതി നടന്നതായി പരാതി. ചെമ്പന്തൊട്ടി-കട്ടായി റോഡ് 1150 മീറ്റര്‍ റീടാറിംഗിനാണ് അനുമതിയായത്. ഇതില്‍ 288 മീറ്റര്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ റീടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള 910 മീറ്ററില്‍ 622 മീറ്റര്‍ മാത്രം റീടാറിംഗ് നടത്തി, മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയതും ചേര്‍ത്തു പണി പൂര്‍ത്തിയായതായി കാണിച്ചു മുഴുവന്‍ തുകയും തട്ടിയെടുക്കുവാനാണ് കരാറുകാരന് ശ്രമിക്കുന്നതെന്നാണ് ശ്രീകണ്ഠപുരത്തെ പൊതു പ്രവര്ത്തകന് തോമസ് കുര്യന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എന്ജിനീയര്ക്കു നല്കിയ പരാതിയില്‍ പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ 288 മീറ്റര്‍ റീടാറിംഗ് ബാക്കിയുണ്ട് എന്ന മറുപടിയാണ് ലഭിച്ചതെന്നു തോമസ് കുര്യന് പറയുന്നു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി റീ ടാറിംഗ് നടത്തിയ 240 മീറ്റര്‍ കൂടി അളവില്‍ പെടുത്തി മുഴുവന്‍ തുകയും തട്ടിയെടുക്കാനുള്ള കരാറുകാരന്റെ നീക്കം തടയണമെന്നും പൂര്‍ത്തിയായ റീടാറിംഗിലെ അപാകത പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."