HOME
DETAILS

കോട്ടയം റവന്യൂ ജില്ലാ കലോത്സവം: ആവേശത്തിരയിളക്കി രണ്ടാം ദിനം

  
backup
January 05 2017 | 06:01 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2-2

കാഞ്ഞിരപ്പള്ളി: ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഓരോ സ്‌കൂളുകളും കാഴ്ച്ചവെച്ചത്. തങ്ങളുടെ സ്‌കൂളിന്റെ വിജയം നേരിട്ട് കാണുവാന്‍ വിദ്യാര്‍ഥികളും കാഞ്ഞിരപ്പള്ളിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ സദസും അതികേമമായി. ഓരോ മത്സാര്‍ഥികളെയും കയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കലാമാമാങ്കം കണ്ണിന് മനോഹരമേകി.
യു.പി വിഭാഗം മത്സരത്തില്‍ കാഞ്ഞിരപ്പള്ളി മുന്നിട്ടു നിന്നു. 90ലധികം പോയിന്റുമായി കാഞ്ഞിരപ്പള്ളി രണ്ടാം ദിനം മുന്നിലെത്തിയപ്പോള്‍ അറുപതിന് മുകളില്‍ പോയിന്റുമായി കോട്ടയം ഈസ്റ്റ്, ഈരാറ്റുപേട്ട, രാമപുരം എന്നീ ഉപജില്ലകള്‍ രണ്ടും മൂന്നും നാലും സ്ഥാനത്തെത്തി.
ചില വേദികളില്‍ തര്‍ക്കള്‍ ഉടലെടുത്ത കാഴ്ച്ചയ്ക്കും രണ്ടാം ദിനം സാക്ഷ്യം വഹിച്ചു. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കിറ്റ്, മൂകാഭിനയം തുടങ്ങിയവയില്‍ സംസ്ഥാന കലോത്സവത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി.
വര്‍ഷങ്ങള്‍ക്ക് ശേഷം റബറിന്റെ മണ്ണില്‍ വിരുന്നെത്തിയ കലാ മാമാങ്കത്തെ ഇരുകൈയും നീട്ടിയാണ് കാഞ്ഞിരപ്പള്ളിക്കാര്‍ സ്വീകരിച്ചത്. കാഴ്ചയ്ക്ക് കുളിരേകുന്ന ഒപ്പനയും കുച്ചിപ്പുടിയും ഭരതനാട്യവും വേദികള്‍ക്കൊപ്പം മനസും കീഴടക്കി.
തട്ടമണിഞ്ഞെത്തിയ മണവാട്ടിമാരുടെ മൊഞ്ചായിരുന്നു കലോത്സവത്തിന് നിറപ്പകിട്ടായി. കൈകൊട്ടിയും പാട്ടുപാടിയും മൊഞ്ചത്തിമാര്‍ കാണികളുടെ മനംകവര്‍ന്നു. നോട്ട് പ്രതിസന്ധിയില്‍ കുട്ടികളെ മത്സരിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന രക്ഷകര്‍ത്താക്കളുടെ മുഖങ്ങള്‍ക്കും കുറവില്ലായിരുന്നു.
കന്നിയങ്കത്തില്‍ ചിലര്‍ മിന്നിയപ്പോള്‍, മുന്‍കാലങ്ങളിലെ താരങ്ങളില്‍ ചിലര്‍ക്ക് കണ്ണീരോടെ മടങ്ങേണ്ടിയും വന്നു.
വിധി നിര്‍ണയത്തെ ചൊല്ലിയുള്ള രക്ഷിതാക്കളുടെ തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊന്നും കുറവില്ലെങ്കിലും ആത്മവിശ്വാസത്തോടെയുള്ള കുരുന്നുകളുടെ ചിരിത്തിളക്കത്തിന് അപ്പോഴും പത്തരമാറ്റാണ്.

എല്ലാം വില്‍പനയാക്കുന്ന സമൂഹത്തിന്റെ യഥാര്‍ഥമുഖം വരച്ചുകാട്ടി മൗണ്ട് കാര്‍മല്‍ നേടിയത് ഒന്നാം സ്ഥാനം

കാഞ്ഞിരപ്പള്ളി: ഒരമ്മയുടെ കണ്ണുനീര്‍ പോലും വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന സമൂഹത്തിന്റെ മോശമായ അവസ്ഥയെ അതിമനോഹരമായി വേദിയിലവതരിപ്പിച്ച കോട്ടയം മൗണ്ട് കാര്‍മല്‍ തന്നെയായിരുന്നു ഇത്തവണയും സ്‌കിറ്റില്‍ ഒന്നാമന്‍. പതിവ് തെറ്റിക്കാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ഇത്തവണയും വേദിയില്‍ കയറിയത് ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അതവര്‍ പൂര്‍ണമായും നടപ്പാക്കുകയും ചെയ്തു.
നാം സ്വാതന്ത്യം നേടിയെന്ന് അവകാശപ്പെടുമ്പോഴും, പലരീതിയില്‍ നമ്മുടെ സ്വാതന്ത്യത്തെ വില്‍പ്പനച്ചരക്കാക്കുന്ന അവസ്ഥയെ ആക്ഷേപത്തിലൂടെ സദസിനു മുന്‍പില്‍ അവതരപ്പിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു ഇവര്‍ക്കാണ് ഫസ്റ്റ്.
അതേ കാണികളുടെ കണക്കുകൂട്ടല്‍ വിധികര്‍ത്താക്കളും തെറ്റിച്ചില്ല. ഫലം വന്നപ്പോള്‍ മൗണ്ട് കാര്‍മല്‍ തന്നെ മുന്നില്‍. ആകെ മൂന്നു സ്‌കിറ്റായിരുന്നു ഉണ്ടായിരുന്നത്.
തിരുവനന്തപുരം സ്വദേശി ആദംഷായുടെ പരിശീലന മികവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ പഠിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ തനിമയൊട്ടും നഷ്ടമാകാത്ത രീതിയില്‍ വിദ്യാര്‍ഥികള്‍ വേദിയില്‍ അവതരിപ്പിച്ചുവെന്ന് വേണം പറയാന്‍. ഫേസ്ബുക്കില്‍ പെണ്‍കുട്ടികള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ മുതല്‍ അമ്മയുടെ കണ്ണുനീര്‍ വരെ പണത്തിനായി പലരീതിയില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന ബോധം കാണികളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. നിശ്ചയദാര്‍ഢ്യവും അവതരണ വ്യത്യസ്തവുമാണ് മൗണ്ട് കാര്‍മലിന്റെ മത്സരവിജയത്തിന്റെ പ്രത്യേകത.

കരച്ചില്‍...പ്രതിഷേധം... വെല്ലുവിളി...

കാഞ്ഞിരപ്പള്ളി: ഇംഗ്ലീഷ് സ്‌കിറ്റ് മത്സരം നടന്ന എ.കെ.ജെ.എം.എസ് വേദി മത്സരത്തിന് മാത്രമല്ല പ്രതിഷേധത്തിനും കരച്ചിലിനും വെല്ലുവിളിക്കും കൂടിയായിരുന്നു.
സ്‌കിറ്റ് റിസള്‍ട്ട് വന്നതോടെ പ്രതിഷേധവുമായി മറ്റു ടീമുകള്‍ രംഗത്തെത്തി. വാഴപ്പള്ളി ക്രിസ്തുജ്യോതി എച്ച്.എച്ച്.എസ് ആയിരുന്നു വിധികര്‍ത്താക്കള്‍ക്കെതിരേ രംഗത്തെത്തിയത്. വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍ ശരിയല്ലെന്നും കോഴവാങ്ങിയാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നുമുള്ള ആരോപണമാണ് രണ്ടുപേര്‍ ഉന്നയിച്ചത്. ആക്ഷേപഹാസ്യത്തിനല്ല ഇവിടെ ഗ്രേഡ് ലഭിച്ചതെന്നു മറ്റൊരാള്‍ ആരോപിച്ചു.
അതിശക്തമായി വിധിക്കെതിരേ പ്രതിഷേധിച്ചവരെ പൊലിസെത്തിയാണ് വേദിക്കു പുറത്തെത്തിച്ചത്. ഇവിടെ പ്രതിഷേധം വെല്ലുവിളിയിലേക്ക് നീങ്ങി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൗണ്ട് കാര്‍മല്‍ പ്രതിനിധികളും പ്രതിഷേധക്കാരും തമ്മിലായി ഏറ്റുമുട്ടല്‍. കുട്ടികളെ നന്നായി ഇംഗ്ലീഷ് പറയാന്‍ പഠിപ്പിക്കാന്‍ പറഞ്ഞായിരുന്നു മൗണ്ട് കാര്‍മല്‍ രംഗത്തെത്തിയത്. ഒടുവില്‍ ഏറെ പ്രയാസപ്പെട്ടാണ് ഇരുകൂട്ടരെയും പൊലിസുകാര്‍ മാറ്റിയത്.
എല്ലാം കഴിഞ്ഞപ്പോള്‍ മത്സരാര്‍ഥികളുടെ കരച്ചിലിന് സ്‌കൂള്‍ സാക്ഷ്യം വഹിച്ചു. ഏറെ ആത്മ വിശ്വാസത്തോടെ വേദിവിട്ട മത്സരാര്‍ഥികളെ വിധി പ്രഖ്യാപനം തകര്‍ത്തപ്പോള്‍ സഹപാഠികള്‍ക്ക് ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു.


അവര്‍ പറയാതെ പറഞ്ഞു മൊബൈല്‍ തകര്‍ത്ത പെണ്ണിന്റെ കഥ

കാഞ്ഞിരപ്പള്ളി: മൊബൈല്‍ ഫോണ്‍ വില്ലനായി മാറിയ പെണ്‍കുട്ടിയുടെ ജീവിതകഥ വേദിയില്‍ അവതരിപ്പിച്ച കോട്ടയം മൗണ്ട്കാര്‍മലിന് തന്നെയായിരുന്നു മൂകാഭിനയത്തിനും വിജയം.
കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം വേദിയില്‍ അതിന്റെ പ്രാധാന്യം ഒട്ടും ചോരാതെ അവതരിപ്പിച്ചപ്പോള്‍ അര്‍ഹമായ പരിഗണന ലഭിച്ചുവെന്നുവേണം പറയാന്‍. ടീമിലെ എല്ലാവരും വിഷയത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് അഭിനയിച്ചപ്പോള്‍ നിശബ്ദതയിലൂടെ കാണികള്‍ക്ക് അവര്‍ പകര്‍ന്നു നല്‍കിയത് ഒരു ഗുണപാഠമായിരുന്നു.
നല്ല രീതിയില്‍ സന്തോഷത്തോടെ ജീവിച്ച കുടുംബത്തിലേക്ക് മൊബൈല്‍ വില്ലന്‍ വേഷത്തില്‍ എത്തിയപ്പോള്‍ നഷ്ടമായത് സന്തോഷം മാത്രമല്ലായിരുന്നു. സ്വന്തം മകളെയായിരുന്നു. ഈ പ്രശ്‌നം അതി മനോഹരമായി കാണികള്‍ക്കു മനസിലാകുന്ന രീതിയില്‍ വരച്ചു കാട്ടിയതില്‍ അവര്‍ വിജയിച്ചുവെന്നതില്‍ സംശയമില്ല. സമൂഹത്തില്‍ പല പെണ്‍കുട്ടികള്‍ക്കും ഇന്ന് മൊബൈല്‍ ഒരു വില്ലന്‍ തന്നെയാണെന്നത് നിശബ്ദമായി പെണ്‍കുട്ടികള്‍ തന്നെ അവതരിപ്പിച്ച് കാണിച്ചപ്പോള്‍ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്കു സാധിച്ചു. സന്തോഷകരമായ കുടുംബവും മൊബൈലിന്റെ ദുരുപയോഗവും എല്ലാം അവര്‍ പറയാതെ അവതരിപ്പിച്ചപ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള അവതരണരീതിയായി മാറി.


ചുവടു പിഴച്ചു; കണ്ണീരോടെ മത്സരാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി: വളരെ പ്രതീക്ഷയോടെ വേദിയില്‍ കയറിയ മത്സരാര്‍ഥികള്‍ക്ക് വിധി സമ്മാനിച്ചത് മറ്റൊന്നായിരുന്നു. സങ്കടം സഹിക്കവയ്യാാതെ പലരും മത്സരശേഷം പൊട്ടിക്കരഞ്ഞു.
ഹയര്‍ സെക്കന്‍ഡറിവിഭാഗം മൂകാഭിനയമത്സരത്തിലാണ് ചങ്ങനാശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികളുടെ കണ്ണീര്‍ വീണത്.
മത്സരത്തിനിടെ തെന്നിയതോടെ പലരുടെ ചുവടുകള്‍ പിഴച്ചു. ഇതാണ് ഇവരുടെ സങ്കടകരച്ചിലെത്തിച്ചത്. വേദി തെന്നുന്നതായിരുന്നുവെന്നും ഇതുതങ്ങളെ ചതിച്ചുവെന്നാണ് ഇവരുടെ പരാതി. വിധിവന്നപ്പോള്‍ ഇവര്‍ക്ക് എ ഗ്രേഡ് ലഭിച്ചു . വേദിയില്‍ തെന്നലില്ലായിരുന്നെങ്കില്‍ തങ്ങള്‍ ഒന്നാമത് എത്തുമെന്നുള്ള ഇവരുടെ സങ്കടം മത്സരംകഴിഞ്ഞ് മണിക്കുറുകള്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല. ഫോട്ടോഗ്രഫിയെന്ന വിഷയമായിരുന്നു ഇവര്‍ വേദിയില്‍ അവതരിപ്പിച്ചത്.


ശാസ്ത്രീയ സംഗീതത്തില്‍ പാരമ്പര്യം കൈവിടാതെ വ്യാസ്

കാഞ്ഞിരപ്പള്ളി: ശാസ്ത്രീയ സംഗീതത്തില്‍ അച്ഛന്റെ പിന്‍ഗാമിയാണ് ഈ മകന്‍. ഒരു പക്ഷേ അച്ഛനേക്കാള്‍ കേമന്‍. സംഗീതലോകത്തേക്കുള്ള വ്യാസ്‌കുമാര്‍ തന്റെ വരവ് വീണ്ടും ഗംഭീരമാക്കിയിരിക്കുകയാണ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കലിലൂടെ.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതത്തില്‍ ജേതാവായ ആര്‍. വ്യാസ്‌കുമാറിന്റെ പിതാവ് ബാലാജി നല്ലൊരു പാട്ടുകാരനാണ്.
പ്രൊഫഷണല്‍ ഗായകനല്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീതം ലഭിച്ച മകന്‍ രണ്ടാം തവണയാണ് ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാമതെത്തുന്നത്.
വാഴപ്പള്ളി സെന്റ് തെരേസസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ വ്യാസ്‌കുമാര്‍ 11 വര്‍ഷമായി സംഗീതമഭ്യസിക്കുന്നു.
ക്ഷേത്രങ്ങളിലും മറ്റും കച്ചേരി അവതരണത്തിനു പോകാറുമുണ്ട്. ത്യാഗരാജസ്വാമിയുടെ ഭൈരവിരാഗത്തിലുള്ള ഏനാഡി നോമു ഭലമു എന്നു തുടങ്ങുന്ന കീര്‍ത്തനമാണ് ആലപിച്ചത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago