തീവ്രവാദം നാടിന് ആപത്ത്: സാലൂദ് നിസാമി
ചട്ടഞ്ചാല്‍: വിവിധ മത വിശ്വാസികള്‍ തോളോടുതോള്‍ ചേര്‍ന്ന് സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന കേരള സംസ്ഥാനത്ത് തീവ്രതയും ഭീകര വാദവും കൊണ്ട് വരാന്‍ ശ്രമിക്കുന്ന മുസ്ലിം നാമധാരികളുള്പ്പെടെയുള്ള ഏതു മതത്തിന്റെ പേരിലുള്ളവരായാലും അതെല്ലാം നാടിന് ആപത്താണെന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിടുന്നതില്‍ എസ്.കെ.എസ്.എസ്.എഫ് വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണന്നും എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി. 26 നു കാഞ്ഞങ്ങാട് വച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ അശ്റഫി കക്കുപടി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന് കുട്ടി ഹാജി, ടി.ഡി അബ്ദു റഹ്മാന് ഹാജി, എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ സംബന്ധിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."