25 വര്‍ഷം പൂര്‍ത്തീകരിച്ച 87 മുഅദ്ദിനുകളെ ഇന്ന് ജാമിഅയില്‍ ആദരിക്കും
മലപ്പുറം: ഒരേ മഹല്ലില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ജില്ലയിലെ 87 മുഅദ്ദിനുകളെ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി ഇന്നു പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ആദരിക്കും. ഇന്നു വൈകിട്ട് നാലിനു ജാമിഅ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തും.
സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ മന്ത്രി അഡ്വ. എന്‍ സൂപ്പി സംസാരിക്കും. ഉപഹാരം ഏറ്റുവാങ്ങുന്ന മുഅദ്ദിനുകള്‍ നാലിനു മുന്‍പായി ജാമിഅ കാംപസില്‍ എത്തണം.
ഉപഹാരം ഏറ്റുവാങ്ങുന്ന മുഅദ്ദിനുകള്‍: ചൂനൂര്‍ പടിഞ്ഞാറേതില്‍ ഹൈദ്രൂസുട്ടി മുസ്‌ലിയാര്‍, തോട്ടപ്പൊയില്‍ പന്നിക്കോടന്‍ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, കുന്നുമ്മല്‍ വെള്ളപ്പാട്ടില്‍ മുഹമ്മദ മുസ്‌ലിയാര്‍, വെള്ളൂര്‍ വെളിയങ്ങോടന്‍ അലി മുസ്‌ലിയാര്‍, നാണത്ത് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ കോട്ടുമല, പുല്ലാട്ട് മൊയ്തീന്‍ മുസ്‌ലിയാര്‍ അജിതപ്പടി, കൈമലശ്ശേരി ഇട്ടിക പറമ്പില്‍ പാലക്കല്‍ അലവിക്കട്ടി മുസ്‌ലിയാര്‍, വാക്കേതൊടി ചോലക്കല്‍ അടവംപറമ്പത്ത് അബൂബക്കര്‍ മൊല്ല, വെള്ളേരി കൊറളിയാടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പട്ടര്‍കടവ് മാങ്കുളങ്ങര മൊയ്തീന്‍ മുസ്‌ലിയാര്‍, കൂടശ്ശേരിപ്പാറ കെ.കെ സുലൈമാന്‍ മുസ്‌ലിയാര്‍, ചെറിയമുണ്ടം പറപ്പൂത്തടം യാറത്തിങ്ങല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മങ്കട ചേരിയില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, പാടത്ത് പീടിയക്കല്‍ അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വെളിയങ്കോട് വെസ്റ്റ് പൊന്നാക്കരന്‍ ബീരാന്‍ മുസ്‌ലിയാര്‍, പുന്നക്കോടന്‍ അബ്ദുല്ല മുസ്‌ലിയാര്‍, എം.വി മൂസ മുസ്‌ലിയാര്‍, ബീരാഞ്ചിറ വെട്ടന്‍ അബൂബക്കര്‍, വളരാട് ആതമറിയന്‍ അഹമ്മദ് മൊല്ല, കാച്ചിനിക്കാട് മുക്രക്കാട്ടില്‍ അലി മുസ്‌ലിയാര്‍, മരത്താണി അലവിക്കുട്ടി മൊല്ല, എടപ്പറമ്പ് പൂവ്വത്ത് സുലൈമാന്‍ മുസ്‌ലിയാര്‍, പള്ളിയാളില്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന കുട്ടി മുസ്‌ലിയാര്‍, പാലച്ചിറമാട് വിലങ്ങലില്‍ സൈതാലി മുസ്‌ലിയാര്‍, നിറമരതൂര്‍ കോരങ്ങത്ത് കലമ്പക്കലകത്ത് സൈദ് മുസ്‌ലിയാര്‍, കെ.കെ കോയാമു മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ചേലാടത്തില്‍ മുഹമ്മദ് (മാനു), വൈരങ്കോട് പുളിക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, കണ്ണമംഗലം കിളിനിക്കോട് യു.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പൂക്കോട്ടൂര്‍ കൊല്ലപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കുണ്ടൂര്‍ തച്ചറക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, കുന്നത്ത് മൊയ്തുണ്ണി മുസ്‌ലിയാര്‍, കല്ലാര്‍മംഗലം മയ്യേരി അബ്ദുല്‍ കബീര്‍ മുസ്‌ലിയാര്‍, പി.എ മൊയ്തീന്‍ മുസ്‌ലിയാര്‍, ഊരകം പുത്തന്‍പീടിക എടക്കണ്ടന്‍ പണ്ടാരത്തൊടി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പെരിഞ്ചേരി സൂര്‍പ്പില്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, അരിമ്പ്ര സ്‌കൂള്‍പടി ചെളറമ്പന്‍ ഹസന്‍ മുസ്‌ലിയാര്‍, കടൂപ്പുറം തേറമ്പന്‍ അസീസ് മുസ്‌ലിയാര്‍, ചെറുകുളം ഇ.പി ഇബ്രാഹീം മുസ്‌ലിയാര്‍, പത്തിരിയാല്‍ ചോലക്കല്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, പരീതൊടി മൊയ്തീന്‍ മുസ്‌ലിയാര്‍, മുണ്ടേങ്ങാട്ട് ചേലൂപാടം സി.പി മുഹമ്മദ് മുസ്‌ലിയാര്‍, വേലീരിപ്പൊറ്റ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വറ്റലൂര്‍ കോഴിപ്പള്ളി കിളയില്‍ കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍, കളത്തില്‍പടി പൊറ്റ എ.പി സൈതാലി മൊല്ല, പാലമഠത്തില്‍ ചിന എം.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഊര്‍ക്കടവ് വളവില്‍ അസീസ് മുസ്‌ലിയാര്‍, പാലപ്പെട്ടി കിഴക്കകത്ത് അസൈനാര്‍ മൗലവി, തുറക്കല്‍ പള്ളിപ്പറമ്പില്‍ അഹമ്മദ് കുട്ടി, എലിയാപറമ്പ് മഞ്ഞപ്പറ്റത്തടായ് ടി.ടി മുഹമ്മദ് മൊല്ല, കൊടുമുടി പാലോളി അബ്ദുല്ല മുസ്‌ലിയാര്‍, ചുഴലി പൊട്ടത്ത് കുഞ്ഞിമ്മുസ്‌ലിയാര്‍, പാട്ടുപാറക്കുളമ്പ് പനങ്ങാപുറത്ത് ചേക്കുമൊല്ല, മണ്ണാര്‍മല കൂളത്ത് അലി മുസ്‌ലിയാര്‍ കെ, കാരക്കുന്ന് പുളിയന്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, തകരംകുന്നത്ത് മൊയ്തു മൗലവി, നെല്ലിപ്പറമ്പ് പുളിക്കല്‍ മുഹമ്മദ് എന്ന മാനു മുസ്‌ലിയാര്‍, പൈങ്കണ്ണൂര്‍ നിലാപറമ്പത്ത് അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി ചരയന്‍ പറമ്പില്‍ മരക്കാര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് പുതുക്കൊള്ളി കിഴക്കേപറമ്പില്‍ മുഹമ്മദലി മുസ്‌ലിയാര്‍, ചുങ്കത്തറ ചളിക്കുളം കാങ്കുഴി മുഹമ്മദ്, തിണ്ടലം തെറ്റപ്പറമ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍, കൊടക്കാട്ടുതൊടി മുഹമ്മദ് മുസ്‌ലിയാര്‍, തിരുവേഗപ്പുറ കാക്കശ്ശേരി ഹസൈനാര്‍ മുസ്‌ലിയാര്‍, പുലാമന്തോള്‍ പാറക്കടവ് എ.പി അഹ്മദു മൊല്ല മുസ്‌ലിയാര്‍, പുലാമന്തോള്‍ ചെമ്മലശ്ശേരി കളക്കണ്ടത്തില്‍ കുഞ്ഞി സൈദ് മുസ്‌ലിയാര്‍, പാങ്ങ് ചാലിത്തൊടി ലുഖ്മാന്‍ മുസ്‌ലിയാര്‍, കോഡൂര്‍ ആലുങ്ങല്‍ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, കൊടിഞ്ഞി പള്ളിക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പട്ടിക്കാട് അരിപ്രതൊടി മുഹമ്മദ് മുസ്‌ലിയാര്‍, പെരുമ്പിലാവ് ചുങ്കത്ത് മുഹമ്മദ് അലി മുസ്‌ലിയാര്‍, മുള്ള്യാകുര്‍ശി കീഴ്മുറി മാനാംതൊടി മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍, കൊടക്കാട്ടില്‍ അലവിക്കുട്ടി മൊല്ല, കൂട്ടായി അബൂബക്കര്‍ മുസ്‌ലിയാര്‍, എടപ്പറ്റ ഏപ്പിക്കാട് പുത്തന്‍ വീട്ടില്‍ ഷൗക്കത്ത് അലി മുസ്‌ലിയാര്‍, എടപ്പറ്റ അസൈനാര്‍ മുസ്‌ലിയാര്‍, എടയാറ്റൂര്‍ പാലത്തിങ്ങല്‍ മുഹമ്മദ് മുസ്‌ലിയാര്‍, മണലായ കൂറ്റമ്പാറ ഹംസ മൗലവി, പുത്തനഴി ചെമ്പന്‍ കുഴിയന്‍ മുഹമ്മദ് മുസ്‌ലിയാര്‍, കൊടക്കാട്ടില്‍ അലവിക്കുട്ടി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി എരഞ്ഞിക്കുത്ത് മുഹമ്മദ് മൊല്ല, കോട്ടപ്പുഴ പാലം മോയിക്കല്‍ മുസ്തഫ മുസ്‌ലിയാര്‍, പുല്ലഞ്ചേരി കെ.ടി ഉമര്‍ മുസ്‌ലിയാര്‍, ചെറുകര വാലിപ്പറമ്പില്‍ മുഹമ്മദ് എന്ന വാപ്പുട്ടന്‍ മൊല്ല, ഓമാനൂര്‍ കീഴ്മുറി കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, ആലുംകുന്ന് ഏലായി എരട്ടക്കണ്ടത്തില്‍ അബ്ദുല്ല മുസ്‌ലിയാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."