HOME
DETAILS
MAL
'കരിപ്പൂര്‍ വിമാനത്താവളത്തെ സജീവമായി നിലനിര്‍ത്തണം'
backup
January 05 2017 | 07:01 AM
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സര്‍വിസുകളും പുനരാരംഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു കേരള പ്രവാസി ഫെഡറേഷന് ജില്ലാ എക്സിക്യൂട്ടീവ്. ഹജ്ജിനു പോകുന്നവര്‍ക്ക് അടുത്ത വര്‍ഷംമുതല്‍ കരിപ്പൂരില്‍നിന്നു യാത്ര ചെയ്യാന്‍ സാധിക്കുന്നവിധം എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.പി.എം ബഷീര്‍ അധ്യക്ഷനായി. പാലോളി അബ്ദുറഹ്മാന്, ഇരുമ്പന്‍ സെയ്തലവി, സി.ടി അബ്ദുള്ളക്കുട്ടി, ബാവ കൊണ്ടോട്ടി, അമീര്‍അലി എടവണ്ണപ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."