ബജറ്റ് തിയ്യതി മാറ്റണമെന്ന ആവശ്യം: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡിയു, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി മൂന്നാമത്തെ വാരമാണ് പൊതുബജറ്റ് സാധാരണഗതിയില്‍ അവതരിപ്പിക്കാറെന്നിരിക്കെ ഇത്തവണ ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ബജറ്റില്‍ ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നതിനാല്‍ നീതിപൂര്‍വമായി തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടശേഷം ഗുലാംനബി ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാവൂ എന്ന് കമ്മിഷനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."