HOME
DETAILS

തിരുവനന്തപുരം, കൊല്ലം റവന്യൂ ജില്ലാ കലോത്സവങ്ങള്‍ക്ക് തുടക്കമായി

  
backup
January 05 2017 | 07:01 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b1%e0%b4%b5

ഇനി കലയുടെ രാപകലുകള്‍


തലസ്ഥാന നഗരത്തില്‍ ഇനി നാലു ദിവസം കലയുടെ രാപകലുകള്‍. തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവം പ്രധാനവേദിയായ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഇന്നലെ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിളംബരഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. വൈകീട്ട് മൂന്നുമണിക്ക് വെള്ളയമ്പലം മാനവീയം വീഥിയില്‍നിന്നാണ് കലോല്‍സവ ഘോഷയാത്ര ആരംഭിച്ചത്. തുടര്‍ന്നായിരുന്നു ഉദ്ഘാടന സമ്മേളനം . സമ്മേളനത്തിന് ശേഷം പ്രധാന വേദിയില്‍ തിരുവാതിര മത്സരം നടന്നു.
രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എംകെ ഷൈന്‍മോന്‍ കലോത്സവത്തിന് കൊടി ഉയര്‍ത്തി. രജിസ്‌ട്രേഷന് ശേഷം രചന മത്സരങ്ങള്‍ നടന്നു. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. ഒ. രാജഗോപാല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജാ ബീഗം, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാരായ എസ്. ഉണ്ണികൃഷ്ണന്‍, വഞ്ചിയൂര്‍ പി ബാബു, ആര്‍. ഗീത ഗോപാല്‍, കെ ശ്രീകുമാര്‍, എസ് ശഫീറാ ബീഗം, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, വിദ്യാ മോഹന്‍, പാപ്പനംകോട് സജി, ഡി.ഡി.ഇ എം.കെ ഷൈന്‍മോന്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
12 ഉപജില്ലകളില്‍ നിന്നായി ഏകദേശം അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കാനെത്തുന്നുണ്ട്. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശിശുവിഹാര്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് എല്‍പിഎസ്, പിപിടിടിഐ കോട്ടണ്‍ഹില്‍ എന്നിവിടങ്ങളിലെ 14 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏഴിനാണ് സമാപനം.
കൊല്ലം
നാദബ്രഹ്മത്തിന്റെ താളലയങ്ങളും നൃത്തവിസ്മയവുമൊരുക്കി കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലാമത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഇനിയുള്ള മൂന്ന് ദിനങ്ങള്‍ കലയുടെ ഭാവരാഗതാള ലയങ്ങളാല്‍ നാട് മുഖരിതമാകും. ഭാവിയിലെ ഗാനഗന്ധര്‍വാരും അഭിനയപ്രതിഭകളും അരങ്ങ് കൊഴുപ്പിക്കുമ്പോള്‍ വിസ്മയത്തിന്റെ രാപ്പകലുകളാണ് ഇനി അഞ്ചലിന്.
രാവിലെ ഒമ്പതിന് നാടിന് നയനവിസ്മയമൊരുക്കി ഘോഷയാത്ര നടന്നു. വിവിധ സ്‌കൂളിലെ കുട്ടികള്‍ വിവിധ വര്‍ണ്ണത്തിലുള്ള വേഷം ധരിച്ച് അണിചേര്‍ന്നു. പരിസ്ഥിതിസംരക്ഷണത്തിറന്റെ ആവശ്യകത വ്യക്തമാക്കുന്ന മുദ്രവാക്യങ്ങളുള്ള പ്ലക്കാര്‍ഡുമായാണ് കുട്ടികള്‍ പങ്കെടുത്തത്. കൂടാതെ ബാന്റ്, വാദ്യമേളങ്ങള്‍ എന്നിവ മിഴിവേകി. ഘോഷയാത്രക്ക് ശേഷം പ്രധാനവേദിയില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അധ്യക്ഷയായി. ഡി.ഡി.ഇ കെ.എസ് ശ്രീകല, ജനപ്രതിനിധികളായ രഞ്ജു സുരേഷ്, സുജാ ചന്ദ്രബാബു, നന്ദകുമാര്‍, അജിത്കുമാര്‍, മണികുട്ടന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിച്ചു. ഈസ്റ്റ് ഗവ. എച്ച്എസ്എസാണ് പ്രധാനവേദി.
പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വേദി ഒന്നില്‍ ഇന്നലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ ഭരതനാട്യമത്സരം നടന്നു. വേദി രണ്ടില്‍ അറബിക് പ്രസംഗം നടന്നു. ബി.വി.യു.പി.എസിലെ വേദി മൂന്നില്‍ യു.പി, ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികളുടെ നാടക മത്സരം നടന്നു.
വേദി നാലായ ഗവ.എച്ച്എസ്.എസ് വെസ്റ്റില്‍ യു.പി വിഭാഗം ഭരതനാട്യം, കുച്ചുപ്പുടി, ഹൈസ്‌കൂള്‍,യു.പി വിഭാഗം മോഹിനിയാട്ട മത്സരം എന്നിവ നടന്നു. വേദി അഞ്ചില്‍ അറബിക് കലോത്സവവും വേദി എഴില്‍ സംസ്‌കൃത കലോത്സവവും നടന്നു. വേദി ആറില്‍ ബി.എഡ് ഹാളില്‍ യു.പി, ഹെസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികളുടെ ശാസ്ത്രീയ സംഗീത മത്സരങ്ങളായിരുന്നു. വേദി എട്ടില്‍ തിരുവാതിരക്കളിയും ഒമ്പതില്‍ ചവിട്ടുനാടകം, മാര്‍ഗംകളി, പരിചമുട്ട് എന്നിവയും വേദി പത്തില്‍ മോണോ ആക്ട്, മിമിക്രി എന്നീ മല്‍സരങ്ങളും നടന്നു

നിറസമുദ്രമായ് ഘോഷയാത്ര...
തിരുവനന്തപുരം: തലസ്ഥാന നഗരിയെ വര്‍ണാഭമാക്കിയ ഘോഷയാത്രയോടെ റവന്യൂ ജില്ലാകലോത്സവത്തിന് തുടക്കമായി. കേരളീയ കലകളുടെയും നാടന്‍ കലകളുടെയും മേളനമായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ അണിനിരന്ന ഘോഷയാത്ര നഗരത്തിന് മിഴിവുറ്റ കാഴ്ചയേകി. വൈകുന്നേരം മൂന്നുമണിക്ക് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നാണ് കലോത്സവ ഘോഷയാത്ര ആരംഭിച്ചത്. സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഘോഷയാത്ര കൗമാരകലയുടെ നേര്‍സാക്ഷ്യമായി.ഭരതനാട്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളും നാടന്‍കലകളും യാത്രയില്‍ അണിചേര്‍ന്നു. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  16 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  44 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago