HOME
DETAILS
MAL
സി.പി.എം കേന്ദ്ര കമ്മറ്റി ആഡംബരംഹോട്ടലില് ; വിശദീകരണവുമായി ജില്ലാ സെക്രട്ടറി
backup
January 05 2017 | 08:01 AM
തിരുവനന്തപുരം: ആഡംബര ഹോട്ടലില്‍ സി.പി.എം കേന്ദ്ര കമ്മറ്റി നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രംഗത്ത്.
സുരക്ഷാ പ്രശ്നങ്ങളും പങ്കെടുക്കുന്നവരുടെ യാത്രാ സൗകര്യവും കണക്കിലെടുത്താണ് സി.പി.എം കേന്ദ്ര കമ്മറ്റി സ്വകാര്യ ഹോട്ടലില്‍ വെച്ചതെന്ന് ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
90 ഓളം വരുന്ന കേന്ദ്ര കമ്മറ്റിയംഗങ്ങളുടെ താമസവും അതേ ഹോട്ടലിലാണ്. അത് കൂടി പരിഗണിച്ചാണ് യോഗവും അവിടെ നടത്താന്‍ തീരുമാനിച്ചത്.
സി പി എം കേന്ദ്ര കമ്മിറ്റി യോഗം ആഡംബര ഹോട്ടലില്‍ നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്പ്പെടെയുള്ളവള് വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിശദീകരണവുമായി ആനാവൂര്‍ നാഗപ്പന് രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."