ശബരിമല തീര്‍ഥാടകന്‍ ക്ഷേത്രത്തിന്റെ ചിറയുടെ കരയില്‍ കുഴഞ്ഞുവീണു മരിച്ചു
കൊട്ടാരക്കര: ശബരിമല തീര്‍ത്ഥാടകന്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റ ചിറയുടെ കരയില്‍ കുഴഞ്ഞു വീണു മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കോളനിയില്‍ തുണ്ട്വിള വീട്ടില്‍ പരേതരായ ഗോപിഗോമതി ദമ്പതികളുുടെ മകന്‍ വിനോദാ(41)ണ് മരിച്ചത്.
ഇന്നു രാവിലെ 9.30 ന് ആയിരുന്നു സംഭവം. കിളിമാനൂര്‍ നിന്നും മകരവിളക്ക് ദര്‍ശനത്തിനായി ബുധനാഴ്ച രാവിലെയാണ് വിനോദ് ഉള്‍പ്പെടുന്ന 12അംഗ സംഘം കാല്‍നടയായി പുറപ്പെട്ടത്.
അന്നുതന്നെ രാത്രിയില്‍ കൊട്ടാരക്കര ക്ഷേത്രത്തില്‍ലെത്തി വിശ്രമിച്ച ശേഷം ഇന്നു രാവിലെ കുളത്തില്‍ കുളികഴിഞ്ഞു കരക്ക് വസ്ത്രം അലക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടന്‍ താലൂക്കാശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രജനി. മക്കള്‍: നീതു, രതീഷ്.
മരിച്ച വിനോദിന് ആവശ്യമായ സഹായം ചെയ്യാന്‍ ക്ഷേത്ര ജീവനക്കാര്‍ തയാറായില്ലെന്നാരോപിച്ചു കെ.ആര്‍ രാധാകൃഷ്ണന്‍, വയ്ക്കല്‍ സോമന്‍, അരുണ്‍, രഞ്ജിത്, ദീപു എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു.
ക്ഷേത്രത്തിലെത്തിയ ഭക്തന്‍ മരിച്ചിട്ടും ആശുപത്രിയിലെത്തിക്കാനോ സഹായം ചെയ്യാനോ തയാറായില്ലെന്നു സമരക്കാര്‍ പറഞ്ഞു. തുടര്‍ന്നു വിനോദിന്റെ കുടുംബത്തിനു ആവശ്യമായ സഹായവും നഷ്ടപരിഹാരവും നല്‍കുമെന്ന ദേവസ്വം അധികൃതര്‍ സമരക്കാര്‍ക്കു ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."