HOME
DETAILS
MAL
ബംഗളൂരുവിനെ അപകീര്‍ത്തിപ്പെടുത്താനാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് മന്ത്രി
backup
January 05 2017 | 19:01 PM
ബംഗളുരു: രാജ്യത്തെ പ്രശസ്തമായ നഗരങ്ങളിലൊന്നായ ബംഗളുരുവിനെ അപകീര്‍ത്തികരമായ വാര്‍ത്തയിലുടെ മോശമായി ചിത്രീകരിക്കാനാണ് സ്ത്രീകള്‍ക്കു നേരെ പീഡനമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.
ബംഗളൂരു നഗരം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതുവത്സര രാത്രിയില്‍ നഗരത്തില്‍ സ്ത്രീകള്‍ക്കു നേരേ അതിക്രമമുണ്ടായ സാഹചര്യത്തില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ വന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് പ്രസ്താവന നടത്തി വെട്ടിലായ സാഹചര്യത്തിലാണ് മന്ത്രി തന്റെ നിലപാട് തിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."