റഷ്യന്‍ ഹാക്കിങ്: യു.എസ് കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ സൈബര്‍ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് അന്വേഷണത്തിനു തുടക്കമിട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയെ ലക്ഷ്യമിട്ടു നടന്ന സൈബര്‍ ആക്രമണത്തില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അടുത്ത ദിവസം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി വിസ്തരിക്കാനിരിക്കുകയാണ്.
എന്നാല്‍, ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലുകളില്‍ ട്രംപ് സംശയം പ്രകടിപ്പിച്ചു. വാര്‍ത്ത തീര്‍ത്തും സത്യവിരുദ്ധവും അവിശ്വസനീയവുമാണെന്നു കഴിഞ്ഞ ദിവസവും ട്രംപ് ആവര്‍ത്തിച്ചു.
ഒരു 14കാരന് ഹാക്ക് ചെയ്യാന്‍ മാത്രം അശ്രദ്ധവും ദുര്‍ബലവുമാണോ ഡെമോക്രാറ്റിക് സംവിധാനമെന്ന വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ചിന്റെ ചോദ്യങ്ങള്‍ കടമെടുത്താണ് അദ്ദേഹം ഇന്നലെ വാര്‍ത്ത തള്ളിക്കളഞ്ഞത്. തന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ട്രംപും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളും കരുതുന്നത്.
വിഷയത്തില്‍ ഡെമോക്രാറ്റുകള്‍ക്കു പുറമെ റഷ്യയുമായി നയതന്ത്ര ബന്ധത്തിനു ശ്രമിക്കുന്ന ട്രംപിന്റെ നീക്കങ്ങളില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
റഷ്യന്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട തെളിവുകളുമായി പ്രമുഖ ഇന്റലിജന്‍സ് വൃത്തങ്ങള്‍ സെനറ്റിന്റെ ആംഡ് സര്‍വിസ് കമ്മിറ്റിക്കു മുന്‍പാകെ ഹാജരായി. ദേശീയ ഇന്റലിജന്‍സ് ഡയരക്ടര്‍ ജെയിംസ് ക്ലാപ്പര്‍, ദേശീയ സുരക്ഷാ സമിതി ഡയരക്ടര്‍ മൈക്ക് റോജേഴ്‌സ്, ഇന്റലിജന്‍സ് പ്രതിരോധ അണ്ടര്‍ സെക്രട്ടറി മാര്‍സല്‍ ലെറ്റര്‍ എന്നിവരാണ്, റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ശക്തനായ വിമര്‍ശകനും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ജോണ്‍ മക്കൈന്‍ ചെയര്‍മാനായ സമിതിയില്‍ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."