സന്തോഷ് ട്രോഫി കേരളത്തിന് വിജയത്തുടക്കം
കോഴിക്കോട്: സന്തോഷത്തോടെ കേരളം തുടങ്ങി. 71മത് സന്തോഷ് ട്രോഫിയോഗ്യതാ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കേരളം പോണ്ടണ്ടിച്ചേരിയെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കര്‍ണാടകയെ കീഴടക്കി.
ആന്ധ്രാ ക്യാപ്റ്റന്‍ ടി ചന്ദ്രശേഖറിന്റെ രണ്ടു പെനാല്‍റ്റി ഗോളുകളാണ് മത്സരം നിര്‍ണയിച്ചത്. കര്‍ണാടകയ്ക്കു വേണ്ടണ്ടി ക്യാപ്റ്റന്‍ വിഗ്നേഷ് ഗുണശേഖറാണു ആശ്വാസ ഗോള്‍ നേടിയത്. കേരളവും പോണ്ടണ്ടിച്ചേരിയും തമ്മിലുള്ള മത്സരത്തില്‍ കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ കേരളം വല കുലുക്കി. പോസ്റ്റിന്റെ ഇടതു മൂലയില്‍ നിന്നു വന്ന കിക്ക് ജോബി ജസ്റ്റിന്‍ ഹെഡ്ഡറിലൂടെ അനായാസം പോസ്റ്റിലെത്തിച്ചു. ആദ്യ പകുതിയില്‍ കേരളത്തിനു ഗോളിനായി നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. പോണ്ടണ്ടിച്ചേരി കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല.
രണ്ടണ്ടാം പകുതിയുടെ 62ാം മിനുട്ടില്‍ ലഭിച്ച ത്രോയില്‍ നിന്നു ക്യാപ്റ്റന്‍ ഉസ്മാന്‍ ബാക്ക്ഹീല്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 2-0. രണ്ടു ഗോളിന്റെ ആധിപത്യത്തില്‍ വര്‍ധിച്ച ആത്മവിശ്വാസവുമായി കളിച്ച കേരളത്തിനു നിരവധി അവസരങ്ങള്‍ ലഭിച്ചു. മുന്നേറ്റ നിര താരങ്ങളായ സഹലും ജോബിയും പോണ്ടണ്ടിച്ചേരി ഗോള്‍കീപ്പര്‍ ഡാനിയല്‍ റോക്കിനെ മാറിമാറി പരീക്ഷിച്ചു. 72ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു നിന്നു ലഭിച്ച പന്തുമായി പോസ്റ്റിനടുത്തേക്കു ഒടിയെത്തിയ ഉസ്മാന്‍ പോണ്ടണ്ടിച്ചേരി ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
കേരളം പ്രതിരോധം ശക്തിപ്പെടുത്താന്‍ ഷിബിന്‍ ലാലിനെ കളത്തിലിറക്കിയതോടെ പോണ്ടണ്ടിച്ചേരിയുടെ കളി സ്വന്തം ക്വാര്‍ട്ടറിലേക്ക് ചുരുങ്ങി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ കര്‍ണാടകയാണ് ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടിയത്. ആന്ധ്രാ മുന്നേറ്റ നിര താരം സുധാകറിന്റെ മിസ് പാസില്‍ നിന്നു ലഭിച്ച പന്ത് കര്‍ണാടകാ താരം വിഗ്നേഷ് ഇരുപതു വാര അകലെ നിന്നു പോസ്റ്റിലേക്കെത്തിക്കുകയായിരുന്നു.
ആന്ധ്രക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്നായിരുന്നു ആന്ധ്രയുടെ ആദ്യ ഗോള്‍. ബോക്‌സിനകത്തു ആന്ധ്രാ താരം പവനിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ആന്ധ്രക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ക്യാപ്റ്റന്‍ ചന്ദ്രശേഖര്‍ പന്ത് അനായാസം വലയിലെത്തിച്ചു.
72ാം മിനുട്ടില്‍ ആന്ധ്രയുടെ വിഗ്നേഷിനെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്ക് ആന്ധ്ര ക്യാപ്റ്റന്‍ വീണ്ടും ലക്ഷ്യത്തിലെത്തിച്ചു. സമനിലക്കായി കര്‍ണാടക കിണഞ്ഞു ശ്രമിച്ചെങ്കിലും പല ശ്രമങ്ങളും ആന്ധ്രയുടെ പ്രതിരോധത്തില്‍ തട്ടി പരാജയപ്പെട്ടു.
ഇന്നു നടക്കുന്ന മത്സരത്തില്‍ സര്‍വീസസ് തെലങ്കാനയേയും തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും. ആദ്യമായാണ് ലക്ഷദ്വീപ് സന്തോഷ് ട്രോഫിക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."