സ്‌കൂള്‍ ഹൈടെക്കാക്കുന്നു
ഹരിപ്പാട്: പല്ലന മഹാകവി കുമാരനാശാന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈടെക്കാക്കുന്നു. ഡിജിറ്റല്‍ വിസ്മയങ്ങള്‍ ക്ലാസ് മുറികളിലേക്ക്, എല്‍.സി.ഡി പ്രൊജക്റ്റര്‍, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് പഠനം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ആക്കുന്നു, ക്ലാസ് മുറി ടൈല്‍ പാകി, പൊടി കടക്കാത്ത ജനല്‍, വാതില്‍ എന്നിവ സ്ഥാപിക്കും, ഉച്ചഭക്ഷണ വിതരണത്തിന് ആധുനിക അടുക്കള, ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സീറോ വേസ്റ്റ് സംവിധാനം എന്നിവ ഇതില്‍ ഉണ്ടാകും.ഇതിന്റെ ഭാഗമായി സ്‌കൂള്‍ മാനേജ്‌മെന്റ്, പി.റ്റി.എ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, അധ്യാപക-അനധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയ-സാമൂഹിക-സാമുദായിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന ആലോചനയോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കം. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് എം.എം.ജ്യോതി ,ആശാന്‍ സ്മാരക സംഘം സെക്രട്ടറി ഇടശ്ശേരി രവി, പി.റ്റി.എ.പ്രസിഡന്റ് ഒ.എം.ഷെരീഫ്, വൈസ് പ്രസിഡന്റ് എം.മോഹനന്‍, എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."