HOME
DETAILS

സത്യപ്രതിജ്ഞ: ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം

  
backup
May 24 2016 | 20:05 PM

%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകുന്നേരം ആറു വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
രാജ്ഭവന്‍ മുതല്‍ കന്റോണ്‍മെന്റ് ഗേറ്റ് വരെയുളള വെളളയമ്പലം, മ്യൂസിയം, നന്ദാവനം, ആര്‍.ബി.ഐ, വാന്റോസ്, ജേക്കബ്‌സ്, സെക്രട്ടേറിയറ്റ് റോഡ് എന്നിവിടങ്ങളില്‍ വാഹനഗതാഗതം കര്‍ശനമായി നിയന്ത്രിക്കും. ഈ റോഡില്‍ ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സത്യപ്രതിജ്ഞ നടക്കുന്ന ചടങ്ങിലേക്ക് വരുന്ന വാഹനങ്ങള്‍ ഈ റൂട്ട് ഒഴിവാക്കി പട്ടം, പി.എം.ജി, ആര്‍.ആര്‍.ലാമ്പ്, പാളയം, വി.ജെ.ടി വഴി വന്ന് പുളിമൂട് ഭാഗങ്ങളില്‍ ആളുകളെ ഇറക്കിയശേഷം ഉപ്പിടാം മൂട്, പാലം വഴിയോ, കിഴക്കേകോട്ട, അട്ടക്കുളങ്ങര, ഈഞ്ചയ്ക്കല്‍ വഴി ചാക്ക,കോവളം ബൈപ്പാസിലെത്തി ഗതാഗതതടസം കൂടാതെ പാര്‍ക്ക് ചെയ്യാം.


കൂടാതെ കേശവദാസപുരം ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ സെനറ്റ് ഹാള്‍ എല്‍.എം.എസ് കോമ്പൗണ്ട് എന്നിവടങ്ങളിലും എസ്.എം.വി സ്‌കൂള്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട,് ഗാന്ധിപാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലും വിമന്‍സ് കോളേജ്, ആര്‍ട്‌സ് കോളേജ്, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. കൂടാതെ എ.കെ.ജി സെന്റര്‍, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍.ബി.ഐ. റൂട്ടിലും പൂജപ്പുര, ജഗതി, ഡി.പി.ഐ,സാനഡു, ബേക്കറി ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ്, ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വെളളയമ്പലം, വഴുതക്കാട്, സാനഡു, റോസ് ഹൗസ്, പനവിള വഴി വന്ന് മോഡല്‍ സ്‌കൂള്‍ ഭാഗങ്ങളില്‍ ആളെയിറക്കിയ ശേഷം തമ്പാനൂര്‍ വഴി ഈഞ്ചയ്ക്കല്‍  തിരുവല്ലം ബൈപ്പാസ് റോഡിലോ പൈപ്പിന്‍മൂട്,പേരൂര്‍ക്കട റോഡിലോപാര്‍ക്ക് ചെയ്യാം.
കാട്ടാക്കടമലയിന്‍കീഴ്‌പേയാട് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആളുകളെ ഇറക്കിയശേഷം പൈപ്പിന്‍മൂട്, പേരൂര്‍ക്കട റോഡിലോ ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ടിനകത്തോ പാര്‍ക്ക് ചെയ്യണം. നെയ്യാറ്റിന്‍കര, വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആയുര്‍വേദ കോളജ്, പുളിമൂട് ഭാഗങ്ങളില്‍ ആളുകളെ ഇറക്കിയശേഷം പുളിമൂട് ഭാഗത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഉപ്പിടാമൂട് പാലം കടന്ന് ശ്രീകണ്‌ഠേശ്വരം വഴിയോ പേട്ട വഴിയോ ചാക്ക ബൈപ്പാസ് ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പട്ടം, പി.എം.ജി വഴി വേള്‍ഡ് വാര്‍, വി.ജെ.റ്റി ഭാഗങ്ങളില്‍ ആളെ ഇറക്കി വേള്‍ഡ് വാര്‍ ചുറ്റി കുമാരപുരം, പൂന്തിറോഡ് വഴി ബൈപ്പാസ് ഭാഗങ്ങളിലോ പാര്‍ക്ക് ചെയ്യാം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന അവസരത്തില്‍ ഡ്രൈവറോ സഹായിയോ വാഹനത്തില്‍ കാണേണ്ടതും ഗതാഗതതടസ്സം ഉണ്ടാകുന്ന രീതിയിലോ അപകടകരമായോ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും വാഹനങ്ങള്‍ പൂട്ടിയിട്ട് പോകേണ്ടിവരുന്ന അവസരങ്ങളില്‍ ഡ്രൈവറുടേയോ മറ്റ് ബന്ധപ്പെട്ടവരുടെയോ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
പൊതുജനങ്ങള്‍ക്ക് ആസാദ് ഗേറ്റ് വഴി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അടുത്തുളള ഗേറ്റിലും പ്രസ്‌ക്ലബ്ബിന് സമീപത്തുളള ഗേറ്റിലും കൂടി സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുവാന്‍ പ്രവേശിക്കാം. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് അടുത്തും സെക്രട്ടറിയേറ്റ് അനക്‌സിന് എതിര്‍വശത്തുമുളള ഗേറ്റുകളില്‍ കൂടി പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കും സംശയങ്ങള്‍ക്കും ട്രാഫിക് പൊലിസുമായി ബന്ധപ്പെടാം.


ട്രാഫിക് പൊലിസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റി- 04712558731,2558732,  സി.ഐ േനാര്‍ത്ത് 9497987001. സ്റ്റേഡിയത്തിലേക്ക് വരുന്ന പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ബേക്കറി, വാന്റോഡ്, ജേക്കബ്‌സ്, ഗേറ്റ് കഢ സെക്രട്ടേറിയറ്റ് റൂട്ട് ഒഴിവാക്കേണ്ടതാണ്.

ഈ റൂട്ടില്‍ പാസ് ലഭിച്ച വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളു. പോലീസ് വാഹനങ്ങള്‍ എ.ആര്‍ ക്യാമ്പ് പാര്‍ക്കിങ് ഗ്രൗണ്ടിലും സര്‍ക്കാര്‍ വാഹനങ്ങള്‍ സെക്രട്ടേറിയേറ്റ് കാമ്പസിലും പാര്‍ക്ക് ചെയ്യാം. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരം മെയിന്‍ ഗേറ്റ്, ഗേറ്റ് നാല്, ജേക്കബ്‌സ്, ബേക്കറി, ആര്‍.ബി.ഐ, നന്ദാവനം, മ്യൂസിയം റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a minute ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago