നിവേദിത ഹാപ്പിയാണ്
കാഞ്ഞിരപ്പള്ളി: മോഹിനിയാട്ടത്തില്‍ നിവേദിതയുടെ ജയം ഒരര്‍ഥത്തില്‍ മധുരപ്രതികാരമാണ്.മുന്‍വര്‍ഷം കഠിനമായ കാല്വേദനമൂലം മത്സരത്തില്‍ പങ്കെടുക്കാനാവാത്തതിന്റെ ദുഖം തീര്‍ക്കുകയായിരുന്നു ഈ കലാകാരി.
ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ട മത്സരത്തില്‍ മോഹിനിയായി തിളങ്ങി നിവേദിത ബി. നായര്‍ സ്വന്തമാക്കിയത് കണ്ണൂരിലേക്കുള്ള ടിക്കറ്റാണ്.ഇനി ഒരൊറ്റ ലക്ഷ്യം മാത്രമേ നിവേദിതയ്ക്കുള്ളൂ,മറ്റൊന്നുമല്ല സംസ്ഥാന കലോത്സവം തന്നെ.
ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നിവേദിത മറ്റു മത്സരാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണു ഒന്നാം സ്ഥാനം നേടിയത്.
ആര്‍എല്‍വി ജയപ്രകാശ് നാരായണന്റെ ശിക്ഷണത്തിലാണു നിവേദിത ഇപ്പോള്‍ മോഹിനിയാട്ടം ആഭ്യസിക്കുന്നത്.
ആര്.എല്‍.വി പുഷ്്പവല്ലിയായിരുന്നു ആദ്യത്തെ ഗുരു. പാലാ അന്തിനാട് പാറപ്പുറത്ത് ബിജു ആര് നായര്‍ ദീപ ബിജു ദമ്പതികളുടെ മകളാണ്. നിവേദിത ഉള്‍പ്പെടുന്ന ടീമിനു ഗ്രൂപ്പ് ഡാന്‍സിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."