HOME
DETAILS
MAL
കോടതിയെ കബളിപ്പിച്ച് കാര്‍ കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
backup
January 05 2017 | 21:01 PM
തൊടുപുഴ: കസ്റ്റഡിയിലെടുത്ത ആഢംബരക്കാര്‍ കോടതിയെ കബളിപ്പിച്ച് കടത്തിയ കേസ്സില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അറക്കുളം മുളയ്ക്കല്‍ വിഷ്ണു ജയനാണ് (26) അറസ്റ്റിലായത്.കാര്‍ കോടതിയില്‍ നിന്നും കടത്താന്‍ വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം.
എഗ്രിമെന്റ് ഉണ്ടാക്കാന്‍ കോടതി ജീവനക്കാരും അഭിഭാഷകനും സഹായിച്ചുവെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഞ്ചാവ് കടത്തിക്കൊണ്ട് വരുന്ന വഴിക്ക് മൂലമറ്റത്തിന് സമീപത്ത് മതിലില്‍ ഇടിച്ച് തകര്‍ന്ന കാറാണ് കോടതിയെ കബളിപ്പിച്ച് കൊണ്ടുപോയത്. വാഹനത്തിന്റെ യഥാര്‍ഥ ഉടമ അറിയാതെയാണ് വ്യാജരേഖ ചമച്ചതും കാര്‍ പൊലിസ് കസ്റ്റഡിയില്‍ നിന്നും കടത്തിയതും. ആലുവയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന ഫറൂഖ് ഉള്‍പ്പടെ നിരവധി പ്രതികള്‍ ഇനിയും പിടിയിലാകാന്‍ ഉണ്ടെന്ന് മുട്ടം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."