പ്രമുഖ ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു
മുംബൈ: മുന്‍കാല ബോളിവുഡ് താരമായ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ബോളിവുഡ് സിനിമകള്‍ക്ക് പുറമെ നിരവധി പാകിസ്താനി,ബ്രിട്ടീഷ്,ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1990ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 1976ലായിരുന്നു സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം.
അര്‍ധ സത്യ,ആക്രോഷ്,പാര്‍,ജാനേ ബി ദോ യാരോന്‍,മാച്ചീസ് എന്നീ സിനിമകളെല്ലാം ഇദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്. പുരാവൃത്തം,സംവത്സരങ്ങള്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആടുപുലിയാട്ടമാണ് അവസാനമായി അഭിനയിച്ച മലയാള സിനിമ.
1951ല്‍ ഹരിയാനയിലെ അംബാലയിലായിരുന്നു ജനനം.
ഭൗതിക ശരീരം മുംബൈയിലെ അന്ദേരിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മരണ സമയത്ത് സമീപമുണ്ടായിരുന്നു. ഓംപുരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."