HOME
DETAILS

സി.പി.എം പതാക ഉയര്‍ത്തലിനു സാക്ഷികളായി ലീഗ് നേതാക്കള്‍

  
backup
January 06 2017 | 04:01 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%be%e0%b4%95-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8-2

വാണിമേല്‍: സി.പി.എം കൊടി ഉയര്‍ത്തല്‍ ചടങ്ങിന് ലീഗ് നേതാക്കളുടെ സാന്നിധ്യം. ഇന്നലെ പച്ച ചായം തേച്ചു ലീഗ് പതാക കെട്ടിയ ഭൂമിവാതുക്കലിലെ സി.പി.എം കൊടി മരത്തില്‍ വീണ്ടും സി.പി.എം പതാക തന്നെ മാറ്റി ഉയര്‍ത്തുന്ന ചടങ്ങിലാണ് പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായത്.
പഞ്ചായത്തോഫിസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് ചടങ്ങില്‍ ലീഗ് നേതാക്കള്‍ കൂടി പങ്കെടുത്തത്. പതാക ഉയര്‍ത്തിയതിന് ശേഷം നേതാക്കള്‍ ഒന്നിച്ചുനടന്നു നീങ്ങിയാണ് ടൗണിലെ സമാധാന പൊതുയോഗത്തില്‍ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."