HOME
DETAILS

മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കാന്‍; പ്രധാനമന്ത്രിക്ക് വ്യാപാരി വ്യവസായി യൂത്ത് വിങ് കത്തയക്കുന്നു

  
Web Desk
January 06 2017 | 05:01 AM

%e0%b4%ae%e0%b5%8a%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b3%e0%b4%b5%e0%b5%81

കല്‍പ്പറ്റ: വാണിജ്യ വായ്പകള്‍ക്ക് മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് വ്യാപാരി വ്യവസായി യൂത്ത് വിങ് കത്തയക്കും. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതുവരെ വ്യാപാരികളുടെ ബാങ്കുകളിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും ഓവര്‍ ഡ്രാഫ്റ്റ് അടക്കമുള്ള വാണിജ്യ ലോണുകള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയവും പലിശയിളവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് 5000 കത്തുകള്‍ അയക്കുന്നത്. വ്യാപാരികള്‍ ബാങ്കില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വാണിജ്യ ലേണുകള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയവും പലിശയിളവും അനുവദിക്കണമെന്ന് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ജില്ലയില്‍ നിന്നും 5000 കത്തുകള്‍ പ്രധാനമന്ത്രിക്ക് അയക്കും. യൂനിറ്റ് തലത്തില്‍ വ്യാപാരികളില്‍ നിന്നും കത്തുകള്‍ ഒപ്പിട്ട് വാങ്ങി നാളെ രാവിലെ 10ന് യൂനിറ്റ് കമ്മിറ്റികള്‍ അതാത് പോസ്റ്റോഫിസുകളില്‍ നിന്ന് അയക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ഒ.വി വര്‍ഗീസും കല്‍പ്പറ്റയില്‍ ജില്ലാ ട്രഷറര്‍ കെ. കുഞ്ഞിരായിന്‍ഹാജിയും മാനന്തവാടിയില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. ഉസ്മാനും മീനങ്ങാടിയില്‍ ജില്ലാ സെക്രട്ടറി ഡോ. മാത്യു തോമസും പനമരത്ത് ജില്ലാ വൈസ്പ്രസിഡന്റ് കെ.ടി ഇസ്മായിലും പുല്‍പ്പള്ളിയില്‍ മത്തായി ആതിരയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ്, എന്‍.വി അനില്‍കുമാര്‍, കുഞ്ഞുമോന്‍, ഷാജി കരീഷ്മ, കെ.ടി ജിജേഷ്, മുനീര്‍ നെടുങ്കരണ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago