HOME
DETAILS

സംസ്ഥാനപാതയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഒടിഞ്ഞുതൂങ്ങി; തലനാരിഴയ്ക്ക് വഴിമാറി ദുരന്തം

  
backup
January 06, 2017 | 5:36 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത മന്നയില്‍ വൈദ്യുതി തൂണ്‍ പൊട്ടി റോഡിലേക്ക് ചാഞ്ഞു. വന്‍ ദുരന്തമൊഴിവായത് തലനാരിഴക്ക്. ഇന്നലെ രാവിലെ 11.30ഓടെയാണ് മന്ന ബസ് സ്റ്റോപ്പില്‍ ഇരുമ്പ് വൈദ്യുതി തൂണ്‍ റോഡിലേക്ക് ഒടിഞ്ഞുതൂങ്ങിയത്.
ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് തൂണ്‍ വീഴാതെ കമ്പിയില്‍ തൂങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി. കച്ചവടക്കാര്‍ അറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ഹൈടെന്‍ഷന്‍ വൈദ്യുതി കടന്നുപോകുന്ന ഇരുമ്പ് തൂണിന്റെ അടിവശം ദ്രവിച്ച നിലയിലായിരുന്നു. വാഹനമിടിച്ചതാണ് തൂണ്‍ പൊട്ടാന്‍ കാരണമെന്നും പറയുന്നു. എന്നാല്‍ വാഹനം കണ്ടെത്താനായില്ല.
ഗതാഗത തടസം പതിവായ റോഡിലേക്ക് കയറിനില്‍ക്കുന്ന തൂണ്‍ നേരത്തെ അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. കെ.എസ്.ഇ.ബി അധികൃതര്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്തു തന്നെയാണ് പുതിയത് സ്ഥാപിച്ചത്. പഴയ പോസ്റ്റ് തന്നെ നിവര്‍ത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  12 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  12 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  13 hours ago
No Image

മോഷണക്കുറ്റവും ജയില്‍വാസവും; ഒടുവില്‍ അപമാനഭാരം കഴുകിക്കളഞ്ഞ് കോടതി വിധി- 'രമേശന്‍ കള്ളനല്ല'

Kerala
  •  13 hours ago
No Image

'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

Kerala
  •  13 hours ago
No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  14 hours ago
No Image

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍

Kerala
  •  14 hours ago
No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  14 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  15 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  15 hours ago