നോട്ട് നിരോധനത്തിന് ശേഷം ആദ്യ തിരിച്ചടി: മജ്ബയല്‍ ബി.ജെ.പിക്ക് നഷ്ടം
മഞ്ചേശ്വരം: നോട്ട് നിരോധനത്തിന് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ മീഞ്ച ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ മജിബയലില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. 133 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി പി.ശാന്താറാം ഷെട്ടി വിജയിച്ചത്. ബി.ജെ.പി. അംഗമായിരുന്ന യശോദ സി. ആള്‍വയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഇടതു മുന്നണി മിന്നുന്ന വിജയം നേടിയത്.
മജിബയല്‍ ജി.എല്‍.പി സ്‌കൂളിലെ രïു ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 975 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ശാന്താറാം ഷെട്ടിക്ക് 542 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഹാസ ആല്‍വയ്ക്ക് 409 വോട്ടും നേടി. മുസ്‌ലിം ലീഗിലെ ഹസന്‍ കുഞ്ഞിക്കു പതിനേഴും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അപരനായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ശാന്താറാം ഷെട്ടി ഏഴു വോട്ടും നേടി. ബി.ജെ.പിയും ഇടതുമുന്നണിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രചാരണത്തില്‍ കïത്. സിറ്റിങ് വാര്‍ഡ് നിലനിര്‍ത്താനായി യശോദ സി. ആള്‍വയുടെ ഭര്‍ത്താവ് ചന്ദ്രഹാസ ആള്‍വയെയാണ് ബി.ജെ.പി. മത്സരിപ്പിച്ചത്. സഹതാപ വോട്ടുകള്‍ നേടാമെന്ന കണക്കുകൂട്ടലാണ് ചന്ദ്രഹാസനെ സ്ഥാനാര്‍ഥി ആക്കാന്‍ കാരണമായത്. ഇടതുമുന്നണിയുടെ എക്കാലത്തെയും കുത്തകയായ ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടിന് എല്‍.ഡി.എഫിലെ രാമനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. വാര്‍ഡ് പിടിച്ചെടുത്തത്. നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പി.യും ശക്തമായ പോരാട്ടമാണ് നടത്തിയത്കഴിഞ്ഞ തവണ യശോദ 407 വോട്ടും, സി.പി.ഐയിലെ കെ ജയരാമക്ക്് 399 വോട്ടും മുസ്്‌ലിം ലീഗിലെ ഹസൈനാര്‍ക്ക് 99 വോട്ടുമാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."