തട്ടേക്കാട് വനത്തില്‍ യുവാവ് മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: കഴിഞ്ഞ ദിവസം തട്ടേക്കാട് വനത്തില്‍ നായാട്ടു സംഘത്തിലെ യുവാവ് മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി വനത്തില്‍ നായാട്ടിനു പോയ സംഘത്തിലെ ടോണി മാത്യു മരിച്ചത് ആനയുടെ ചവിട്ടേറ്റെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നിരുന്നത്. എന്നാല്‍ ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ മറ്റു പരുക്കുകളും കണ്ടെത്തിയില്ല. ഇതോടെയാണ് മരണത്തില്‍ അഭ്യൂഹമുണ്ടായത്.
ബുധനാഴ്ച രാത്രി 10.30ഓടെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നായാട്ടിനെത്തിയ തട്ടേക്കാട് വഴുതനപ്പള്ളി മാത്യുവിന്റെ മകന് ടോണി മരിക്കുകയും കൂടെയുള്ള ബേസില്‍ തങ്കച്ചന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടെയുള്ള മറ്റു സുഹൃത്തുക്കള്‍ സംഭവശേഷം ഒളിവിലാണ്. ഇവരാണ് കാട്ടാനയുടെ മുന്നില്‍ തങ്ങള്‍ അകപ്പെട്ടെന്നും ആനയുടെ ചവിട്ടേറ്റ് ടോണി കൊല്ലപ്പെട്ടെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചത്. സുഹൃത്തുക്കളാണ് ടോണിയെയും ബേസിലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."