HOME
DETAILS
MAL
പഞ്ചായത്തിന് മുന്നില്‍ യു.ഡി.എഫ് മെമ്പര്‍മാരുടെ സത്യാഗ്രഹ സമരം
backup
January 06 2017 | 06:01 AM
പുറത്തൂര്‍: പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ഗാര്‍ഹിക കുടിവെള്ള കണക്ഷന്റെ മറവില്‍ ഉപഭോക്താക്കളില്‍ നിന്നു ഭീമമായസംഖ്യ വെള്ളക്കരം ചുമത്തുന്നതിനെതിരേ പുറത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുമ്പില്‍ സത്യാഗ്രഹസമരം നടത്തി. പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള അണുവിമുക്തമായ ശുദ്ധമായ വെള്ളം നല്‍കുന്നത് വരെ വെള്ളക്കരം ഈടാക്കില്ലെന്ന് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ എല്‍.ഡി.എഫ് ഭരണസമിതി ജനങ്ങളില്‍ നിന്നു മുന്‍കാല പ്രാബല്യത്തോടെ ജനങ്ങളില്‍ നിന്നും അധിക വെള്ളക്കരം ചുമത്തുകയാണെന്നാണ് ആരോപണം.
പ്രതിപക്ഷ അംഗങ്ങളായ കെ.വി ഷരീഫ്, സി.എം പുരുഷോത്തമന് മാസ്റ്റര്‍, സരസ്വതി ടീച്ചര്‍, റസിയ, കെ.പി സലീന, കെ.സി അസ്മാബി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."