HOME
DETAILS

നാടോടി ക്കാറ്റ്... ഇന്ന് സമാപിക്കും; പിടിവിടാതെ മലപ്പുറം

  
backup
January 06 2017 | 19:01 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae

 

തിരൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറക്കം. തുഞ്ചന്റെ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ജില്ലാ കലോത്സവത്തിന് സ്‌നേഹത്തില്‍ ചാലിച്ച യാത്രാമൊഴി. ആട്ടവും പാട്ടും കളിയും കാര്യവും ആമോദവും ആവേശവുമായി കല നെഞ്ചോട് ചേര്‍ത്തുവച്ച അഞ്ചുനാള്‍ ഭാഷാപിതാവിന്റെ മണ്ണിനെ ഉത്സവപ്രതീതിയിലാക്കിയാണ് അവസാനിക്കുന്നത്.
ജനപ്രിയ കലകളുടെ നിറച്ചാര്‍ത്തില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൂന്നാംദിനത്തില്‍ ജനം വേദികളിലേക്ക് ഒഴുകുകയായിരുന്നു. യു.പി വിഭാഗം ഒപ്പന അവതരിപ്പിക്കാന്‍ വൈകിയെത്തിയതിനാല്‍ അഞ്ചു സ്‌കൂളുകള്‍ക്കാണ് അവസരം നഷ്ടമായത്. നാടകമത്സരത്തില്‍ വേറേയും. ഒപ്പന കളിക്കാനാകാതെ പൊട്ടിക്കരഞ്ഞാണ് കുരുന്നുകള്‍ വേദിവിട്ടത്.
പരമ്പരാഗതമായി ആചരിച്ചുപോരുന്ന വൈകിയെത്തല്‍ ഇത്തവണയും മേളയുടെ സമയക്രമത്തെ താളംതെറ്റിച്ചു. മൂന്നാംദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചത് ഇന്നലെ പുലര്‍ച്ചെ നാനാലോടെയാണ്. ഈ ദിവസത്തെ അസ്വാരസ്യങ്ങളൊഴിച്ചാല്‍ സംഘാടനം മികവുറ്റതു തന്നെയായിരുന്നു.
എസ്.എസ്.എം പോളി കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികുടെയും എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയുള്ള അതിക്രമം മേളയിലെ കറുത്ത അധ്യായമായി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നേട്ടം കൊയ്തവര്‍ക്കു കൂടുതല്‍ മികവുറ്റ പ്രകടനത്തിനായുള്ള ഒരുക്കമാണ്. കണ്ണൂരില്‍ 16 മുതലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങുന്നത്. കടുത്ത മത്സരങ്ങള്‍ അരങ്ങേറിയ നാലാം ദിനത്തിലും മലപ്പുറത്തിന്റെ മുന്നേറ്റം. ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌കൂള്‍ തലത്തിലും യു.പിയിലും മലപ്പുറത്തിനാണ് മുന്‍കൈ. ഹയര്‍സെക്കന്‍ഡറിയില്‍ 229 , ഹൈസ്‌കൂള്‍ 225, യു.പിയില്‍ 110 എന്നിങ്ങനെയാണ് പോയിന്റ് നില.
ഹയര്‍സെക്കന്‍ഡറിയില്‍ വേങ്ങര (226) രണ്ടാമതും കൊണ്ടോട്ടി (222) മൂന്നാമതുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങര (224) യും എടപ്പാളു (204) മാണ് രണ്ടും മൂന്നും സ്ഥാനത്ത്. യു.പി ജനറലില്‍ തിരൂര്‍ രണ്ടാം സ്ഥാനത്തും (109) പൊന്നാനി (104) മൂന്നാമതുമാണ്. ഹൈസ്‌കൂള്‍ അറബിക്കില്‍ മഞ്ചേരിയാണ് മുന്നില്‍ (99). വേങ്ങര(90), കീഴിശ്ശേരി (89) രണ്ടും മൂന്നും സ്ഥാനത്താണ്. യു.പി അറബിക്കില്‍ മങ്കട, കുറ്റിപ്പുറം, അരീക്കോട് 58 പോയിന്റുമായി ഒന്നാമതും താനൂര്‍ (56) രണ്ടാമതും വണ്ടൂര്‍ (55) മൂന്നാമതുമാണ്.
ഹൈസ്‌കൂള്‍ സംസ്‌കൃതത്തില്‍ വേങ്ങര (79), പരപ്പനങ്ങാടി (76), തിരൂര്‍ (74) ഉം യു.പിയില്‍ മങ്കട (81), മേലാറ്റൂര്‍ (80), പെരിന്തല്‍മണ്ണ (77) എന്നിങ്ങനെയാണ് പോയിന്റ് നില.


അറബിക്കഥയിലെ രാജ്ഞി

തിരൂര്‍: ഷാനിബ അറബിക്കഥയെഴുതുന്നത് ഇതാദ്യമല്ലെങ്കിലും അറബി കഥാരചനയില്‍ ജില്ലയില്‍ മാറ്റുരയ്ക്കുന്നത് ആദ്യമായാണ്. ആദ്യമത്സര രചനയില്‍തന്നെ കഥ ഷാനിബയ്ക്കു വഴങ്ങി. കഥയിലെ രാജ്ഞിയുമായി.
മഞ്ചേരി നെല്ലിക്കുത്ത് പുതുക്കൊള്ളി വീട്ടില്‍ ഡോ. മുജീബ് റഹ്മാന്റെയും എം. സക്കീനയുടെയും മകളും മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍ യതീംഖാനയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ ഷാനിബ ഹൈസ്‌കൂള്‍ അറബി കഥാരചനയിലെന്ന പോലെ അറബിപ്രസംഗം, അറബിസംഭാഷണം എന്നീ ഇനങ്ങളിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. ഉപജില്ലയിലും ഇത്തവണ ആദ്യമായാണ് ഈ മിടുക്കി മത്സരിച്ച് ജില്ലയിലെത്തിയത്. 'ധനികന്റെ മകളുടെ സ്വപ്നങ്ങള്‍' എന്ന തലക്കെട്ടോടെയുള്ള കഥാരചനയില്‍ മനുഷ്യജീവിത സഞ്ചാരങ്ങളുടെ വിവിധ തലങ്ങളാണ് ഷാനിബ ആവിഷ്‌ക്കരിച്ചത്.


തളര്‍ച്ചയിലും തിളങ്ങി ജ്യോതിക

തിരൂര്‍: ജില്ലാ കലോത്സവ വേദിയില്‍ ചിലങ്ക കെട്ടിയാടുമ്പോള്‍ വിജയം ആഗ്രഹം മാത്രമായിരുന്നില്ല, അനിവാര്യത കൂടിയായിരുന്നു ജ്യോതികയ്ക്ക്. ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്ന മാതാപിതാക്കള്‍ക്കു വേണ്ടിയെങ്കിലും ഒന്നാമതെത്തണമെന്നായിരുന്നു ആഗ്രഹം. ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തത്തില്‍ അവള്‍ മുന്നിലെത്തുകയുംചെയ്തു.
ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡുണ്ട്. ഭരതനാട്യത്തില്‍ ശ്യാംകൃഷ്ണയും നാടോടിനൃത്തത്തില്‍ രാംദാസും ഗുരുക്കളായപ്പോള്‍ കുച്ചുപ്പുടിയില്‍ ചെറിയച്ഛനായ ബൈജു മങ്കടയാണ് പരിശീലിപ്പിച്ചത്. മത്സര ഇനങ്ങള്‍ വൈകിയതിനാല്‍ മണിക്കൂറുകള്‍ മേക്കപ്പിട്ടു നിന്ന് തളര്‍ന്നെങ്കിലും തളര്‍ച്ചയിലും തിളങ്ങുകയായിരുന്നു ഈ മിടുക്കി. ആര്‍ടിസ്റ്റായിരുന്ന ജിതീഷ് ബാബുവിന്റെയും അജിതയുടെയും മകളാണ്.

അജയ്‌രാജിനൊപ്പം വേണം; ഇക്കുറിയും!

തിരൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാമതെത്തിയ വണ്ടൂര്‍ ജി.വി.എം.കെ.എച്ച്.എസ്.എസിലെ സി.ടി അജയ്‌രാജിന് സംസ്ഥാന കലോത്സവ വേദിയിലെത്താന്‍ ഇക്കുറിയും സുമനസുകള്‍ കനിയണം. നിര്‍ധന കുടുംബാംഗമായ അജയ്‌രാജ് കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ ഒന്നാമതെത്തിയപ്പോള്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനവും കോട്ടക്കലിലെ ഒരു വ്യവസായിയും സഹായിച്ചിരുന്നു.
കൂലിപ്പണിക്കാരനായ അച്ഛന് പണിയില്ലാതായ സാഹചര്യത്തിലാണ് അജയ്‌രാജ് ജില്ലാ കലോത്സവത്തിനെത്തിയത്. സഹോദരിയുടെ വിവാഹവും അടുത്തുവരികയാണ്. നാടോടിനൃത്തത്തിനു പുറമേ ഭരതനാട്യം, കുച്ചുപ്പുടി ഇനങ്ങളിലും അജയ്‌രാജ് മത്സരിക്കുന്നുണ്ട്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago