നഗരസഭയില്‍ മിനുട്സ് കീറിയതായി ആരോപണം: അധ്യക്ഷയെ ബി.ജെ.പി ഉപരോധിച്ചു
കാസര്‍കോട്: നഗരസഭാ യോഗത്തിന്റെ മിനുട്സ് ബുക്ക് കീറിയതിനെ ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയും ബഹളവും. ഇന്നലെ ഉച്ചയോടെയാണു നഗരസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിനെ ചേമ്പറില്‍ പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ ഉപരോധിച്ചതാണു വാക്കേറ്റത്തിനു കാരണമായത്. ഭവന പുനരുദ്ധാരണ പദ്ധതിയുടെ മറവില്‍ അഴിമതിയാരോപിച്ചു പ്രതിപക്ഷം സമരവും പ്രതിഷേധവും സംഘടിപ്പിച്ചു വരികയാണ്.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ മിനുട്സ് ബുക്ക് കീറിയെന്നാണു ഭരണപക്ഷത്തിന്റെ പരാതി. എന്നാല്‍ യോഗം കഴിഞ്ഞതിനു ശേഷം ഭരണപക്ഷാംഗങ്ങളാണ് ബുക്ക് കീറിയതെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.
വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ ചെയര്‍പേഴ്സന്റെ ചേമ്പര്‍ പ്രതിപക്ഷാംഗങ്ങള്‍ വളഞ്ഞു. ഭരണപക്ഷ അംഗങ്ങള്‍ പ്രതിരോധം തീര്‍ത്തതോടെ തങ്ങള്‍ പോവുകയാണെന്നും പ്രതിഷേധം തുടരുമെന്നും അറിയിച്ചു പ്രതിപക്ഷം പിരിഞ്ഞുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."