നഗരസഭയ്ക്ക് ബാധ്യതയായി ഹൈമാസ്റ്റ് ലൈറ്റുകള്‍
തിരുവനന്തപുരം: ഹൈമാസ്റ്റ് ലൈറ്റുകളുടെ പരിപാലനം നഗരസഭയ്ക്ക് ബാധ്യതയാകുന്നു. എം.പിമാരും എം.എല്‍.എമാരും അനുവദിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ പരിപാലനത്തിന് ലക്ഷങ്ങളാണ് നഗരസഭക്ക് ചെലവാകുന്നത്. പലയിടങ്ങളിലും കൊട്ടിഘോഷിച്ച് സ്ഥാപിക്കുന്ന ലൈറ്റുകള്‍ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം കേടാകുകയാണ്.
നാട്ടുകാര്‍ പരാതിയുമായി എത്തുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭയ്ക്കാകുന്നില്ല. ബില്ലടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കുന്ന നടപടിയിലേക്ക് വൈദ്യുതി ബോര്‍ഡ് നീങ്ങുകയും ചെയ്യും. തെരുവുവിളക്ക് പരിപാലനം ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഇനി മുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ വ്യാപകമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കൂടാതെ നേരത്തെയുള്ള ലൈറ്റുകള്‍ എല്‍.ഇ.ഡിയാക്കാനും പദ്ധതിയിടുന്നുണ്ട്. തെരുവുവിളക്കുകളുടെ പരിപാലനത്തിനായി പ്രതിമാസം 30 ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. വിളക്കുകള്‍ എല്‍.ഇ.ഡി ആക്കിയാന്‍ ചെലവ് പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."