ദൈവത്തിലേക്ക് കുറുക്കുവഴി തേടുന്നവര്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല: നൗഷാദ് ബാഖവി
വാടാനപ്പള്ളി: ചുറ്റുപാടുകളിലെ ദാരിദ്ര്യത്തേയും വേദനകളേയും കണ്ടില്ലെന്ന് നടിച്ച് ദൈവത്തിലേക്ക് കുറുക്ക് വഴി തേടുന്നവര്‍ക്ക് ദൈവ വിശ്വാസിയാകുവാന്‍ കഴിയില്ലെന്ന് എ.എം. നൗഷാദ് ബാഖവി ചിറയന്‍കീഴ് അഭിപ്രായപ്പെട്ടു.
അനാഥരും അഗതികളും സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ടതു സമൂഹത്തിന്റെ ബാധ്യതയാണു. വിദ്യ ആഭാസമാക്കുകയും കഴുകന് കണുകളോടെ സഹോദരിമാരെ സമീപിക്കുകയും ചെയുന്ന യുവത സാംസ്ക്കാരിക കേരളത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നു.
നന്മയുടെ പക്ഷം ശക്തമാക്കുവാന്‍ മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ കൂടിച്ചേരലുകളുണ്ടാകണമെന്നും നൗഷാദ് ബാഖവി പറഞ്ഞു. തൃത്തല്ലൂര്‍ കെ.എം.എച്ച്.എം. ബനാത് അനാഥ അഗതി മന്ദിരത്തിലെ കംപ്യൂടര്‍ ലാബ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നൗഷാദ് ബാഖവി.
സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. നാസര്‍ ഫൈസി തിരുവത്ര മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗം എ.എ. അബു, ടി.എച്ച്. അബ്ദുള്‍സലാം ഹാജി, കെ.ജെ. സുനില്‍ മാസ്റ്റര്‍, എ.കെ. അബ്ദുള്‍ഖാദര്‍, ഹാഫിളു നവാസ് അല്‍ കൗസരി, കെ.പി. സൈനുദ്ദീന്‍, എ.എച്ച്. മുഹമ്മദ് കുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."