HOME
DETAILS
MAL
കറന്‍സി ക്ഷാമം: പ്രതിഷേധിച്ചു
backup
January 06 2017 | 19:01 PM
ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു.
ചാവക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് അംഗം കെ.എ ശിവന് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാസെക്രട്ടറി ഡോ. വിവേക് അധ്യക്ഷനായി. എന്‍.ജി.ഒ യൂണിയന് ജില്ലാ പ്രസിഡന്റ് നാരായണന് കുട്ടി, കെ.എ രമേശന്, എം.കെ ഷാജി, ഇ.രാജന്, എം.എച്ച് റാഫി, പ്രേമരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."