വിവരാവകാശ പ്രവര്‍ത്തകനെതിരേ വധ ഭീഷണി മുഴക്കിയെന്ന്
വടകരപ്പതി: ജില്ലയിലെ കൊഴിഞ്ഞാമ്പാറ സ്റ്റേഷന്‍ പരിധിയിലെ വടകരപ്പതിപഞ്ചായത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രേംജിത്തിനെ ആര്‍.ബി.സി പ്രവര്‍ത്തകര്‍ വടകരപതി പഞ്ചായത്തിനകത്ത് തടഞ്ഞുവച്ചു. ഡിസംബര്‍ ആദ്യവാരം നടന്ന ചിറ്റൂര്‍ സബ്ജില്ല ാ സ്‌കൂള്‍ യുവജനോത്സവ സമാപന ചടങ്ങില്‍ പ്രോട്ടോകോള്‍ മറികടന്ന് ആര്‍.ബി.സി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്തരാജിനെ വേദിയില്‍ കയറ്റി സംസാരിക്കാന്‍ അനുവദിച്ചു.
കൂടാതെ 2016 ഡിസംബര്‍ 24 ലെ വടകരപ്പതി പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ സര്‍ക്കാര്‍ പരിപാടിയില്‍ വീണ്ടും ഫാദറിനെ പങ്കെടുപ്പിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായുംപരാതിയുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പറഞ്ഞ് ജില്ലാപഞ്ചായത്ത് മെമ്പര്‍ ശില്‍പ്പയും പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച ചോദ്യം ചെയ്ത് പഞ്ചായത്തിനും, വിവിധ വകുപ്പുകള്‍ക്കും വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചതിനാണ് പ്രേംജിത്തിനെതിരേ വടകരപ്പതിയി െല ആര്‍.ബി.സി പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് വധഭീഷണി മുഴക്കിയത്.
ജനുവരി അഞ്ചിന് വൈകിട്ട് നാലു മണിയോടെ പഞ്ചായത്തില്‍ മുന്‍പ് നല്‍കിയ വിവരാവകാശ മറുപടികള്‍ ലഭിക്കുന്നത്തിനായി എത്തിയ പ്രേംജിത്തിനെ ഏഴു വരെ തടഞ്ഞുവച്ചു. പിന്നീട് പൊലിസ് എത്തിയെങ്കിലും മാപ്പ് എഴുതി നല്‍കാതെ പുറത്തുവിടില്ലെന്ന രാഷ്ട്രീയക്കാരുടെ ആവശ്യം പൊലിസ് അംഗീകരിച്ചു.
വടകരപതി പഞ്ചായത്തിലെ ഒരു കുടിവെള്ള പദ്ധതിയുടെ ബന്ധപ്പെട്ട് അഴിമതി പുറത്തു കൊണ്ടുവരുകയും വിജിലന്‍സ് ഇടപെട്ട് കഴിഞ്ഞ മാസം അഴിമതിക്കാരനായ പമ്പ് ഓപറേറ്ററെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇങ്ങിനെയുള്ള അഴിമതികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മികച്ച വിജിലന്‍സ് വിസില്‍ ബ്ലോവരും, എറൈസിങ്ങ് കേരളയിലെ റിപ്പോര്‍ട്ടറുമായ പ്രേംജിത്തിനോട് സ്ഥലം എസ്.ഐ അപമര്യാദയായി സംസാരിക്കുകയും മാപ്പ് എഴുതി നല്‍കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."