വയനാട് വികസന സെമിനാര്‍: സ്വാഗതസംഘം രൂപീകരിച്ചു
കല്‍പ്പറ്റ: ജനുവരി 14ന് കല്‍പ്പറ്റയില്‍ നടത്തുന്ന വയനാട് വികസന സെമിനാറിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. എം.പിമാരായ എം.ഐ ഷാനവാസ്, എം.പി വീരേന്ദ്ര കുമാര്‍, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവരാണ് രക്ഷാധികാരികള്‍. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനാണ് ചെയര്‍മാന്‍. വര്‍ക്കിങ് ചെയര്‍പേഴ്‌സണായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയെയും തെരഞ്ഞെടുത്തു.
13ാം പഞ്ചവത്സര പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലയുടെ വികസനരേഖ തയാറാക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, പഴശ്ശി ട്രൈബല്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തുന്നത്.
സെമിനാറിന്റെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മെമ്പര്‍ പി ഇസ്മായില്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, എം വേലായുധന്‍, വിജയന്‍ ചെറുകര, ഡി.സി.സി സെക്രട്ടറി ശോഭനകുമാരി, പി വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."