പോളിയോ നിര്‍മാര്‍ജനം; സഹകരണം വേണം
കല്‍പ്പറ്റ: രാജ്യത്ത് നിന്ന് പോളിയോ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ തീവ്രയജ്ഞത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ സഹകരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദേശീയ പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവ ഇപ്പോഴും പോളിയോയുടെ പിടിയിലാണ്. അവിടെ നിന്നും നിരവധിപേര്‍ നമ്മുടെ നാട്ടിലേക്ക് ജോലി തേടിവരുന്ന സാഹചര്യത്തില്‍ നമ്മള്‍ മുന്‍കരുതല്‍ സ്വീകരിച്ചേ മതിയാവൂ. മലപ്പുറം ജില്ലയില്‍ ഡിഫ്ത്തീരിയയുടെ തിരിച്ചുവരവ് ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടി, മുപ്പൈനാട്, കണിയാമ്പറ്റ, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി യോഗം വിലയിരുത്തി. ബോധപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
പോളിയോ നിര്‍മാര്‍ജനം അടിസ്ഥാനമാക്കി ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ തയാറാക്കിയ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന് സജ്ജമായതായി ഡോ.ബെറ്റി ജോസ് അറിയിച്ചു.
ദേശീയ പള്‍സ് പോളിയോ ദിനമായ ജനുവരി 29ന് ജില്ലയിലെ 920 ബൂത്തുകള്‍ വഴി അഞ്ചുവയസ്സില്‍ താഴെയുള്ള 65369 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ബൂത്തിലെത്തി സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വളണ്ടിയര്‍മാര്‍ വീടുകളിലെത്തി മരുന്ന് നല്‍കും.
ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ സന്തോഷ്, ഡോ.കെ.വി അലി, ഡോ.അജയന്‍, ഡോ.പി ജയേഷ്, മാസ് മീഡിയ ഓഫിസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, ഡോ. ഭാര്‍ഗവന്‍, ഒയിസ്‌ക- വൈ.എം.സി.എ.- ജെ.സി.ഐ- ലയസ്- റോട്ടറി- ഓഫിസേഴ്‌സ് ക്ലബ് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."