മോദി രാജ്യത്തിന്റെ ജനാധിപത്യ സംസ്ക്കാരം നശിപ്പിച്ച ഏകാധിപതി: പി.ടി തോമസ്
കല്‍പ്പറ്റ: സാധാരണക്കാരന്റെ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ജനാധിപത്യ സംസ്ക്കാരം നശിപ്പിച്ച ഏകാധിപതിയാണെന്ന് പി.ടി തോമസ് എം.എല്‍.എ.
കേന്ദ്ര സര്‍ക്കാരിന്റെ ജനവഞ്ചനക്കും വാഗ്ദാന ലംഘനത്തിനുമെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ച് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാതൊരുവിധ പഠനവും മുന്നൊരുക്കവും നടത്താതെ നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തെ സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്, പി.വി ബാലചന്ദ്രന്, എ പ്രഭാകരന് മാസ്റ്റര്‍, സി.പി വര്‍ഗീസ്, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്, വി.എ മജീദ്, എന്‍.കെ വര്‍ഗീസ്, കെ.കെ വിശ്വനാഥന് മാസ്റ്റര്‍, കെ.വി പോക്കര് ഹാജി, എം.എ ജോസഫ്, ഒ.വി അപ്പച്ചന്, മംഗ്ഗലശ്ശേരി മാധവന് മാസ്റ്റര്‍, കെ.എം ആലി, എന്‍.എം വിജയന്, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്, ഡി.പി രാജശേഖരന്, പി.എം സുധാകരന്, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്, ഒ.ആര് രഘു, ശോഭനകുമാരി, ആര്.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, എന്‍.യു ഉലഹന്നാന്, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീന്, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, പോള്‍സ കൂവയ്ക്കല്‍, കമ്മന മോഹനന്, പി.വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ.ഇ വിനയന്, ചിന്നമ്മ ജോസ്, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, പി.പി ആലി, മാണി ഫ്രാന്‍സീസ്, രമേശന് കെ.എന്‍, ടി.ജെ ജോസഫ്, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."