പൊതുടാപ്പുകള്‍ അടച്ചുപൂട്ടാനെത്തിയവരെ നാട്ടുകാര്‍ തിരിച്ചയച്ചു
മാവൂര്‍: മാവൂരില്‍ ദുരൂപയോഗം ചെയ്യുന്ന പൊതുടാപ്പുകള്‍ അടച്ചുപൂട്ടാനുള്ള വാട്ടര്‍ അതോറിറ്റി, ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയ്‌ക്കെതിരേ നാട്ടുകാര്‍ രംഗത്ത്.
രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലെ പൊതു ടാപ്പുകളിലെ ശുദ്ധജലം കാലികളെ കുളിപ്പിക്കാനും വാഹനം കഴുകാനും ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഇത്തരം ടാപ്പുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ മാവൂര്‍ മണന്തലക്കടവില്‍ ചിറ്റടി ഭാഗത്തെടാപ്പുകള്‍ പൂട്ടാനെത്തിയ വാട്ടര്‍ അതോറിറ്റി, ഗ്രാമ പഞ്ചായത്ത് അധികൃതരെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത്. ടാപ്പിനുചുറ്റും വീട്ടമ്മമാര്‍ വലയം തീര്‍ക്കുകയായിരുന്നു. ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 287 ടാപ്പുകളില്‍ 148 എണ്ണവും പൂട്ടാന്‍ വാട്ടര്‍ അതോറിറ്റി ടെന്റര്‍കൊടുക്കുകയായിരുന്നു.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍
നാളെ കര്‍ഷക സംഗമം
കോഴിക്കോട്: ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പന്തീരാങ്കാവ് ഇല്ലം ബേക്കറിയുടെ നേതൃത്വത്തില്‍ നാളെ കര്‍ഷക സംഗമം സംഘടിപ്പിക്കും.
പന്തീരാങ്കാവ് അനുഗ്രഹ പാലസില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് സിനിമാതാരം മാമുക്കോയ ഉദ്ഘാടനം ചെയ്യുമെന്ന് ഇല്ലം ബേക്കറി ഉടമയും സംഘാടകനുമായ പി. പുരുഷോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് വയസ്സ് മുതല്‍ എല്ലാ പ്രായത്തിലുള്ളവരെയും ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ പ്രാപ്തരാക്കുക, ഒളവണ്ണ പഞ്ചായത്തില്‍ തരിശായിക്കിടക്കുന്ന ഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്തുക, വാര്‍ഡ് അടിസ്ഥാനത്തില്‍ ബോധവല്‍കരണം നടത്തി ജൈവ, വിഷരഹിത പച്ചക്കറികൃഷിക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയവയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."