കോളനിക്കുള്ളിലൂടെ പൊതുവഴി അനുവദിക്കില്ല
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ പാടിപറമ്പ് കുറുമ കോളനിക്കുള്ളിലൂടെ പൊതു വഴി അനുവദിക്കില്ലെന്ന് കോളനിവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍, കോളനിയിലെ ചില കുടുംബങ്ങളെ കൂട്ടുപിടിച്ച് ശ്മശാനത്തിലേക്കുള്ള വഴിയാണ് പൊതുവഴിയാക്കാന്‍ നീക്കം നടത്തുന്നത്. ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റ് അനുമതി നല്‍കാതിരുന്നിട്ടും പഞ്ചായത്ത് ഭരണ സമിതിയും മെമ്പറും ചേര്‍ന്ന് പൊതുവഴിയാക്കാനാണ് ശ്രമിക്കുന്നത്. നിലവിലെ നടപ്പാത പൊതുവഴിയാക്കുന്നതിലൂടെ കാടുപിടിച്ച് കിടക്കുന്ന ശ്മശാനം സാമൂഹ്യ വിരുദ്ധരുടെ താവളമാകും. ശ്മശാനത്തിന്റെ സ്ഥലം കയ്യേറാനും സാധ്യതയുണ്ട്. കോളനിയുടെ പൊതു താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അപലപനീയമാണ്. കുറുമ സമാജം ജില്ലാ വൈസ് പ്രസിഡന്റ് എടക്കല്‍ മോഹനന്‍, ബാബു താഴത്തുവയല്‍, കോളനി സംരക്ഷണ സമിതി ഭാരവാഹികളായ പി.പി നാരായണന്‍, തമ്പി, സരോജിനി, ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍, ദാമോധരന്‍, തങ്ക ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."