ഉപതെരഞ്ഞെടുപ്പ് ഫലം ജനഹിതത്തിന്റെ പ്രതിഫലനമല്ല: വി.എം സുധീരന്
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പു ഫലം ജനഹിതത്തിന്റെ പൂര്‍ണ പ്രതിഫലനമാണെന്നു പറയാന്‍ സാധിക്കില്ലെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു സ്ഥാനാര്‍ഥികളുടെയും പ്രാദേശിക പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ജനവഞ്ചനക്കെതിരേ എ.ഐ.സി.സി നടത്തിയ സമരം വന്‍വിജയമായിരുന്നു. കേന്ദ്രം നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണു കോണ്‍ഗ്രസ് നടത്തിയത്. മോദി തുറന്നുവിട്ട ഭൂതം അടുത്ത കാലത്തൊന്നും രാജ്യത്തു നിന്നും ഒഴിയില്ല. രാഷ്ട്രപതി പോലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തി- അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമാന്യബോധമുള്ള ആര്‍ക്കും മോദിയോട് യോജിക്കാനാവില്ല. മോദി ഭക്തര്‍ക്കു മാത്രമാണ് ഈ നിലപാടുകളോടു യോജിപ്പുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എല്‍.എഫ് കേസില്‍ വന്ന കോടതിവിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കാന് തയാറാവണമെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."