ദേശീയതയെ വക്രീകരിക്കുന്നതിനെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യണം: പ്രകാശ് കാരാട്ട്
തിരുവനന്തപുരം: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യസ്‌നേഹത്തെയും ദേശീയതയെയും ഹിന്ദുത്വവാദികള്‍ വക്രീകരിക്കുന്നതിനെ വിമര്‍ശിക്കാനും ചോദ്യംചെയ്യാനും മാധ്യമങ്ങള്‍ തയാറാകണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ പ്രഭാഷണത്തില്‍' ദേശസ്‌നേഹവും മാധ്യമങ്ങളും' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ വര്‍ഗീയവാദികളുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ദേശവിരുദ്ധമായി ചിത്രീകരിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നു. ഇതിനെതിരേ മാധ്യമങ്ങളും നാടും ഒരുമിച്ചു ജാഗ്രത പുലര്‍ത്തണം. നോട്ട് അസാധുവാക്കല്‍ ജനജീവിതത്തില്‍ സൃഷ്ടിച്ച ദുരിതങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടണ്ടുവരണം. നോട്ട് നിരോധനത്തെ മാധ്യമങ്ങള്‍ ആദ്യം പിന്തുണച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ ദുരിതത്തിനും പ്രതിഷേധങ്ങള്‍ക്കും നേരെ മാധ്യമങ്ങള്‍ക്കു കണ്ണടയ്ക്കാനായില്ല.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കളെ ദേശവിരുദ്ധരായി ചിത്രീകരിച്ചു വേട്ടയാടാന്‍ വ്യാജ തെളിവുണ്ടണ്ടാക്കിയത് സീ ടി.വിയാണ്. ഭീകരരെ തുരത്താനെന്ന പേരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മാധ്യമങ്ങള്‍ മഹത്വവല്‍കരിച്ചു. 20 സൈനികരുടെ ജീവഹാനിക്കിടയാക്കിയ സൈനിക നടപടിയെ വിമര്‍ശ ബുദ്ധിയോടെ പരിശോധിക്കാന്‍ പല ദേശീയ മാധ്യമങ്ങളും തയാറായില്ല. ചില സംശയങ്ങള്‍ പ്രകടിപ്പിച്ച എന്‍.ഡി ടി.വിയുടെ റിപ്പോര്‍ട്ടര്‍ക്കെതിരേ കേസെടുത്തു. സൈനിക നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങിന് മാര്‍ഗനിര്‍ദേശം കൊണ്ടണ്ടുവരികയുമുണ്ടായി. ഇനി സൈനിക മേഖലയുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തു കൊണ്ടണ്ടുവരാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തിനു ലക്ഷ്മണരേഖ വരയ്ക്കുന്ന ഈ നടപടികളെ എതിര്‍ക്കാന്‍ പ്രമുഖ മാധ്യമങ്ങളൊന്നും തയാറായില്ല.
ദേശസ്‌നേഹവും ദേശീയതയും ആരുടെയും കുത്തകയല്ല. എന്നാല്‍ ഭൂരിപക്ഷ വിഭാഗം പറയുന്നതു മാത്രമാണ് ദേശീയതയെന്നാണ് സംഘ്പരിവാറിന്റെ വാദം. തീവ്ര ദേശീയതയും അക്രമണോത്സുക ദേശീയതയും മുന്നോട്ടുവയ്ക്കുന്ന ഈ നിലപാടിനു പ്രചാരണം നല്‍കുകയാണ് ചില മാധ്യമങ്ങള്‍. ഇത് അപകടരമാണെന്നും കാരാട്ട് പറഞ്ഞു. മീഡിയ അക്കാദമി ചെയര്‍മാര്‍ ആര്‍.എസ് ബാബു ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."